Latest News

സൗഹൃദം അവസാനിപ്പിച്ചതിന്റെ പക തീര്‍ക്കാനുള്ള ശ്രമം; വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെ തിരെ പരാതി നല്കി ഒവിയോ; സംശയം മുന്‍ സുഹൃത്തിനെ; വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ ഉടന്‍ കണ്ടെത്താനാകുമെന്ന് തൃശ്ശൂര്‍ പോലീസ്

Malayalilife
 സൗഹൃദം അവസാനിപ്പിച്ചതിന്റെ പക തീര്‍ക്കാനുള്ള ശ്രമം; വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെ തിരെ പരാതി നല്കി ഒവിയോ; സംശയം മുന്‍ സുഹൃത്തിനെ; വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ ഉടന്‍ കണ്ടെത്താനാകുമെന്ന് തൃശ്ശൂര്‍  പോലീസ്

ടിയും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പില്‍ മത്സരാര്‍ത്ഥിയുമായ ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. ഓവിയയുടേതെന്ന പേരില്‍ കഴിഞ്ഞ ആഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചില വീഡിയോകള്‍ പ്രചരിച്ചത്. നടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ മോശം കമന്റുകളുമായി അപമാനിക്കാനും ശ്രമങ്ങള്‍ ഉണ്ടായി. 

ഇതോടെയാണ് ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ ഓവിയ ഇ-മെയില്‍ വഴി തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സ്വകാര്യതയെ ഹനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയുടെ പരാതിയില്‍ കേസ് എടുത്ത തൃശ്ശൂര്‍ സിറ്റി സൈബ്രര്‍ ക്രൈം പൊലീസ് മൂന്ന് വീഡിയോകള്‍ നീക്കം ചെയ്തു. വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ ഉടന്‍ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു. 

മുന്‍ സുഹൃത്തായ താരിഖ് എന്നയാളാണ് വീഡിയോകള്‍ പ്രചരിപ്പിച്ചതെന്ന് നടി പറഞ്ഞതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗഹൃദം അവസാനിപ്പിച്ചതിന്റെ പക തീര്‍ക്കാനുള്ള ശ്രമമാണെന്നും താരിഖിന്റെ കൈവശം പല സ്ത്രീകളുടയെും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളുണ്ടെന്നും നടി പറയുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇതെന്ന് നടിയുടെ മാനേജര്‍ പറഞ്ഞു. 

നെഗറ്റീവ് കമന്റുകളെയൊക്കെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഓവിയയുടെ മറുപടികളും വൈറലായിരുന്നു. 17 സെക്കന്‍ഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് 'ആസ്വദിക്കൂ' എന്നായിരുന്നു മറുപടി. വീഡിയോ എച്ച്.ഡി. വേണമെന്നും ദൈര്‍ഘ്യം കുറഞ്ഞുപോയി എന്നുമുള്ള കമന്റിന് 'അടുത്ത തവണ ആകട്ടെ' എന്നായിരുന്നു നടിയുടെ മറുപടി. പൃഥ്വിരാജ് ചിത്രമായ കംഗാരുവിലൂടെ മലയാള സിനിമയിലെത്തിയ ഓവിയ പുതിയമുഖം, മനുഷ്യമൃഗം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് തമിഴ് സിനിമയിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഹെലന നെല്‍സണ്‍ എന്നാണ് യഥാര്‍ത്ഥ പേര്. ബിഗ്‌ബോസ് തമിഴ് സീസണ്‍ ഒന്നിലൂടെയാണ് ഓവിയ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. കളവാണി, കലകലപ്പ്, യാമിരുക്ക ഭയമേന്‍, മറീന തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

Read more topics: # ഓവിയ
Actress Oviya files complaint against morphed viral video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക