Latest News

17 സെക്കന്റുള്ള സ്വകാര്യ വീഡിയോ ഇറങ്ങിയിട്ടുണ്ടല്ലോ എന്ന പ്രേക്ഷകര്‍; ആസ്വദിക്കൂ എന്ന മറുപടിയുമായി ഓവിയ

Malayalilife
 17 സെക്കന്റുള്ള സ്വകാര്യ വീഡിയോ ഇറങ്ങിയിട്ടുണ്ടല്ലോ എന്ന പ്രേക്ഷകര്‍; ആസ്വദിക്കൂ എന്ന മറുപടിയുമായി ഓവിയ

മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഓവിയയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എക്സില്‍ ഉള്‍പ്പെടെയാണ് നടിയുടെ സ്വകാര്യവീഡിയോ ചോര്‍ന്നെന്ന് അവകാശപ്പെട്ട് ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് നടിയോ നടിയുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. ഇത് ചിലര്‍ സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്‌സില്‍ നടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് താരം നല്‍കിയ മറുപടി വൈറലാക്കിയിരിക്കുകയാണ്.

മോശം കമന്റുകളെ സര്‍ക്കാസം കൊണ്ട് നേരിടുകയാണ് ഓവിയ. 'വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം, 17 സെക്കന്റുണ്ട്' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ഓവിയ നല്‍കിയ മറുപടി ആസ്വദിക്കൂ എന്നായിരുന്നു.അതേസമയം കുറച്ചു കൂടി ദൈര്‍ഘ്യം വേണമായിരുന്നു എന്നു പറഞ്ഞയാള്‍ക്ക് ഓവിയ നല്‍കിയ മറുപടി അടുത്ത തവണ ആകട്ടെ എന്നായിരുന്നു. ഇതിനിടെ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നല്ലോ എന്ന കമന്റിന് പറയുന്നവര്‍ പറയട്ടെ എന്നായിരുന്നു ഓവിയയുടെ മറുപടി.

മറ്റൊരാളോട് താരം ലിങ്ക് അയക്കാനും പറയുന്നുണ്ട്. അതേസമയം വീഡിയോയുടെ ആധികാരികത ഉറപ്പു വരുത്താന്‍ സാധിച്ചിട്ടില്ല. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും നടിയുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളൊന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

Read more topics: # ഓവിയ
oviya reacts private video leak

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക