സംഗീത മാസ്മരമൊരുക്കി  ഓട്ടംതുള്ളല്‍; സംഗീതത്തിന്റെ മാന്ത്രികശില്‍പ്പികളെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ചിത്രം റിലീസിന്

Malayalilife
 സംഗീത മാസ്മരമൊരുക്കി  ഓട്ടംതുള്ളല്‍; സംഗീതത്തിന്റെ മാന്ത്രികശില്‍പ്പികളെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ചിത്രം റിലീസിന്

സംഗീതത്തിന്റെ മാന്ത്രികശില്‍പ്പികളെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ തന്റെ ഓട്ടം തുള്ളല്‍ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്.നാട്ടിന്‍ പുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമര്‍ ഹൊറര്‍കഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കു ന്നത് പുത്തന്‍ തലമുറക്കാരുടെ ഹരമായ രാഹുല്‍രാജാണ്.

പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും, വൈക്കം വിജയ ലഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.കാല്‍പ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയഈ ഗായകര്‍ ഇക്കുറി പുതിയ തരംഗം കൂടി സൃഷ്ടിക്കാന്‍ പോരുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ആലപിക്കുന്നത്.

ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്.മാര്‍ത്താണ്ഡന്റെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രവും ഓട്ടംതുള്ളലാണ്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ  ചിത്രം  ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  മോഹന്‍ നെല്ലിക്കാട്ട്‌നിര്‍മ്മി
ക്കുന്നു.

എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് -ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍
വിജയരാഘവന്‍, ഹരിശ്രി അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പത് യാന്‍,
  അനിയപ്പന്‍, ശ്രീരാജ് . പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ.കെ. ജയദീഷ്,ചിത്രാ നായര്‍, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോന്‍,ബേബി റിഹരാജ് എന്നിവര്‍ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ
പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമല്‍.സി.ചന്ദ്രന്‍,
കോസ്‌റ്യൂം ഡിസൈന്‍ - സിജി തോമസ് നോബല്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവന്‍
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍,
പ്രൊഡക്ഷന്‍
സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്.
 മാനേജേഴ്‌സ് - റഫീഖ് ഖാന്‍, മെല്‍ബിന്‍ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കടവൂര്‍'
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തും
വാഴൂര്‍ ജോസ്.

സംഗീതത്തിന്റെ മാന്ത്രികശില്‍പ്പികളെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ തന്റെ ഓട്ടം തുള്ളല്‍ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക യാണ്.
നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമര്‍ ഹൊറര്‍കഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കു ന്നത് പുത്തന്‍ തലമുറക്കാരുടെ ഹരമായ രാഹുല്‍രാജാണ്.

പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും, വൈക്കം വിജയ ലഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.
കാല്‍പ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയഈ ഗായകര്‍ ഇക്കുറി പുതിയ തരംഗം കൂടി സൃഷ്ടിക്കാന്‍ പോരുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ആലപിക്കുന്നത്.

ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്.
മാര്‍ത്താണ്ഡന്റെ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രവും ഓട്ടംതുള്ളലാണ്.
 ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ  ചിത്രം  ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  മോഹന്‍ നെല്ലിക്കാട്ട്‌നിര്‍മ്മി
ക്കുന്നു.
എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് -ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍
വിജയരാഘവന്‍, ഹരിശ്രി അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പത് യാന്‍,
  അനിയപ്പന്‍, ശ്രീരാജ് . പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ.കെ. ജയദീഷ്,ചിത്രാ നായര്‍, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോന്‍,ബേബി റിഹരാജ് എന്നിവര്‍ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ
പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമല്‍.സി.ചന്ദ്രന്‍,
കോസ്‌റ്യൂം ഡിസൈന്‍ - സിജി തോമസ് നോബല്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവന്‍
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍,
പ്രൊഡക്ഷന്‍
സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്.
 മാനേജേഴ്‌സ് - റഫീഖ് ഖാന്‍, മെല്‍ബിന്‍ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കടവൂര്‍'
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തും
വാഴൂര്‍ ജോസ്.

otamthullal musical

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES