92-മത് ഓസ്‌കാര്‍ അവാര്‍ഡ്! ജോക്കറിന്‌ 11 നോമിനേഷനുകള്‍! 'ജോക്കര്‍' താരം ഹാക്വിന്‍ ഫിനിക്സ് മികച്ച നടനുളള നോമിനേഷന്‍ നേടി

Malayalilife
topbanner
 92-മത് ഓസ്‌കാര്‍ അവാര്‍ഡ്! ജോക്കറിന്‌ 11 നോമിനേഷനുകള്‍! 'ജോക്കര്‍' താരം ഹാക്വിന്‍ ഫിനിക്സ് മികച്ച നടനുളള നോമിനേഷന്‍ നേടി

92-മത് ഓസ്‌കാര്‍ അവാര്‍ഡുകളുടെ നോമിനേഷനുകള്‍ തിരഞ്ഞെടുത്തു. വര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിച്ച കഴിഞ്ഞവര്‍ഷത്തെ വലിയ ബോക്‌സ് ഓഫീസ് ഹിറ്റ് ജോക്കര്‍ 11 നോമിനേഷനുകള്‍ നേടി. 1917 എന്ന ചിത്രവും, വണ്‍സ് അപ്പോണെ ടൈം ഇന്‍ ഹോളിവുഡും 10 നോമിനേഷനുകള്‍ വീതം നേടി. 

'ജോക്കര്‍' താരം ഹാക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള നോമിനേഷന്‍ നേടി. ഇതിന് പുറമേ മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, ഡീകാപ്രിയോ വണ്‍സ് ആപ്പോണെ ടൈം ഇന്‍ ഹോളിവുഡ്, അന്റോണിയോ ബന്ററാസ് - പെയിന്‍ ആന്റ് ഗ്ലോറി, ജോനാതന്‍ പ്രൈസി - ദ ടു പോപ്പ്‌സ് എന്നിവരാണ് മികച്ച നടന് വേണ്ടി മത്സരിക്കുന്നവര്‍.റെനി ഷെല്‍വിംഗര്‍ - ജൂഡി, കാര്‍ലെസ് തെറോണ്‍ -ബോംബ് ഷെല്‍, സ്‌കാര്‍ലറ്റ് ജോണ്‍സണ്‍ -മാരേജ് സ്റ്റോറി, സിനാതിയ ഇര്‍വീയോ- ഹാരീയറ്റ് എന്നിവരാണ് മികച്ച നടിക്കുള്ള ഓസ്‌കാറിന് മത്സരിക്കുന്നത്.  
മികച്ച ചിത്ര വിഭാഗത്തില്‍ ജോക്കര്‍, ദ ഐറീഷ്മാന്‍, പാരസൈറ്റ്, 1917, മാരേജ് സ്റ്റോറി, ജോജോ റാബീറ്റ്, വണ്‍സ് ആപ്പോണെ ടൈം ഇന്‍ ഹോളിവുഡ്, ലിറ്റില്‍ വുമണ്‍, ഫോര്‍ഡ് ആന്റ് ഫെരാരി എന്നിവ തെരഞ്ഞെടുക്കപ്പട്ടു. 

സംവിധായകരുടെ ലിസ്റ്റില്‍ ഐറിഷ് മാന്‍ സംവിധാനം ചെയ്ത മാര്‍ട്ടിന്‍ സ്‌കോര്‍സെസി, പാരസൈറ്റ് സംവിധായകന്‍ ബോങ് ജൂന്‍ ഹൂ,  ക്വിന്റെയിന്‍ ടെരന്റിനോ - വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, സാം മെന്‍ഡിസ്-1971, ടെഡ് ഫിലിപ്പ്- ജോക്കര്‍ എന്നിവരാണ് മികച്ച സംവിധായകരുടെ ലിസ്റ്റിലുള്ളത്.
 

Read more topics: # oscar nominations,# 2020
oscar nominations 2020

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES