എങ്ങനെ ആരോഗ്യത്തോടെ ഇരിക്കാം! ശ്രദ്ധിക്കാം കുറച്ച് കാര്യങ്ങളും പ്രതിവിധികളും!

Malayalilife
topbanner
 എങ്ങനെ ആരോഗ്യത്തോടെ ഇരിക്കാം!  ശ്രദ്ധിക്കാം കുറച്ച് കാര്യങ്ങളും പ്രതിവിധികളും!കഴിഞ്ഞ വര്‍ഷങ്ങളില്‍ നമുക്ക് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് വന്നിട്ടുളളത് എന്ന് ചിന്തിച്ചിട്ടുണ്ടോ?അല്ലെങ്കില്‍ കഴിഞ്ഞ ഈ ഒരു വര്‍ഷം എടുത്തിട്ട് ചിന്തിക്കുക എന്തെല്ലാമാണ് നമുക്ക് വന്ന രോഗങ്ങള്‍. എന്താണ് ഇതിന് കാരണം ?പകരുന്ന അസുഖമാണോ അതോ നമ്മള്‍ വരുത്തിവെയ്ക്കുന്ന രോഗങ്ങളാണോ?  നമ്മുടെ ആരോഗ്യത്തില്‍ നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്തത് തന്നെയാണ് 95 ശതമാനം അസുഖങ്ങള്‍ വരാനുളള കാരണം .തിരക്കു പിടിച്ച ജിവിതത്തില്‍ പലപ്പോഴും നമുക്ക് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല എന്നാണ് പലരും പറയുന്നത് എന്നാല്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ ആപത്തില്‍ നിന്നും ചിലപ്പോള് നമുക്ക് രക്ഷ നേടാം .എന്തായാലും കഴിഞ്ഞത് കഴിഞ്ഞു എന്ന് തന്നെ വെയ്ക്കാം ഇനി അങ്ങോട്ട് നമ്മുടെ ശ്രദ്ധക്കുറവ് മൂലം ആരോഗ്യം നശിക്കരുത് എന്ന് ഈ പുതു വര്‍ഷത്തില്‍ തന്നെ നമുക്ക് പ്രതിഞ്ജ എടുക്കാം.  എല്ലാവര്‍ക്കും വേണ്ടിയുള്ള ചില ആരോഗ്യ ടിപ്പുകള്‍ നമുക്ക് നോക്കാം

മിക്കപ്പോഴും പരിശോധിക്കേണ്ട രണ്ട് കാര്യങ്ങള്‍ എതൊക്കെയെന്ന് നോക്കാം
******************************************************************************

നിങ്ങളുടെ രക്തസമ്മര്‍ദ്ദം

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.ബി പി ഉപകരണത്തിലൂടെ ഡോക്ടറുടെയോ, നഴ്സിന്റെയോ സഹായത്താല്‍ രക്ത സമ്മര്‍ദ്ദം നമുക്ക്  പരിശോധിക്കാവുന്നതാണ്. സമ്മര്‍ദ്ദത്തിന്റെ അളവ് എന്നാണ് രേഖപ്പെടുത്തുന്നത്. ഉപകരണത്തില്‍ മെര്‍ക്കുറി എത്ര മില്ലീലിറ്റര്‍ രേഖപ്പെടുത്തുന്നു എന്നതിനെ ഇത് സൂചിപ്പിക്കുന്നു. 120/80 ആണ് ഒരു സാധാരണ മനുഷ്യന്റെ രക്ത സമ്മര്‍ദ്ദം. .120 എന്നത് ഹൃദയം സങ്കോചിക്കുമ്പോഴും 80 എന്നത് ഹൃദയം വിശ്രമിക്കുമ്പോഴും ഉള്ള രക്ത സമ്മര്‍ദ്ദമാണ്. ഇതിനു മുകളില്‍ വരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.രണ്ട് മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് തവണ പരിശോധിച്ച് രക്ത സമ്മര്‍ദ്ദം തുലനം ചെയ്യുക.ഡോക്ടറിനോടോ നഴ്സിനോടോ നിങ്ങളുടെ രക്ത സമ്മര്‍ദ്ദം എത്രയെന്നു ചോദിച്ചു മനസിലാക്കുക

രക്ത സമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം?

ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, അരി ആഹാരം എന്നിവ ഉള്‍പ്പെടുത്തുകയും കൊഴുപ്പുള്ള ആഹാര സാധനങ്ങള്‍, മധുരം, ഉപ്പ് എന്നിവ കുറയ്ക്കുകയും ചെയ്യുക .അമിതവണ്ണം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഒരു പ്രധാന കാരണമാകുമെന്നതിനാല്‍ സ്ഥിരമായ വ്യായാമം ശീലമാക്കി ആരോഗ്യമുള്ള ശരീരം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്  .മദ്യപാനം രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുകയും, പുകവലി രക്തധമികളില്‍ കൊഴുപ്പ് അടിയുന്നതിനു കാരണമാകുകയും ചെയ്യും എന്നതിനാല്‍ പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

നിങ്ങളുടെ രക്തത്തിലെ പഞ്ചസാര

നമ്മുടെ രക്തത്തില്‍ എത്രത്തോളം പഞ്ചസാര അടങ്ങിയിരിക്കുന്നു അത്രത്തോളം ദോഷകരമാണ് .പല അസുഖങ്ങളും ഉണ്ടാകുന്നത് ഇതിന്റെ ഫലമായാണ് .ഇടയ്ക്ക് ഇത് പരിശോധിച്ച് നോക്കണം .പഞ്ചാസരയുടെ അളവ് കൂടിയാല്‍ പിന്നീട്  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ഭക്ഷണത്തില്‍ പഞ്ചസാര ഉള്‍പ്പെടുത്താവൂ .

***********************************
 
നന്നായി കുറയ്ക്കേണ്ട കാര്യങ്ങള്‍
***********************************

ഉപ്പ്

ഉപ്പ് കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഏതൊരു കറി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഉപ്പ് തന്നെയാണ്.ഉപ്പ് കുറഞ്ഞാല്‍ പിന്നെ രുചി കാണുകയുമില്ല. ഭക്ഷണത്തില്‍ ഉപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ ശരീരത്തിന് അത്രത്തോളം നല്ലത്. ഉപ്പ് കൂടുതല്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടും. ഉപ്പ് ഒഴിവാക്കിയാല്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും.

പഞ്ചസാര

രക്തത്തില്‍ പഞ്ചസാര കൂടിയാല്‍ രക്തത്തിന്റെ കട്ടിയും കൂടുന്നു ഒപ്പം ഇത് ബ്ലഡ് സര്‍ക്കുലെഷനെ വിപരീതമായി ബാധിക്കുന്നു.
റിഫൈന്‍ഡ് ഷുഗറിന്റെ അമിതോപയോഗം അസ്ഥിയെ നശിപ്പിക്കുന്നു . സോഫ്റ്റ് ഡ്രിങ്കിനും മധുരപലഹാരങ്ങള്‍ക്കും വേണ്ടി ചിലവിടുന്ന പണം നാളെ നമുക്ക് ഡോക്ടറിനു കൊടുക്കേണ്ടി വരരുത്.

അന്നജം കൂടിയാല്‍
.ചേറു കഴിക്കേണ്ട ആവിശ്യമേ ഇല്ല .പ്രത്യേകിച്ച് ആരോഗ്യത്തിന് ഒരു ഗുണവും കിട്ടാത്ത ആഹാരം എന്തിനാണ് കഴിക്കുന്നത് .ഇനി പൂര്‍ണ്ണമായും ഉപേക്ഷിച്ചില്ലെങ്കിലും ഭാഗികമായെങ്കിലും ഉപേക്ഷിക്കുക

വര്‍ദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങള്‍
*************************************

പച്ചിലകള്‍ കഴിക്കുക

പച്ചക്കറികള്‍

പഴങ്ങള്‍

പരിപ്പ്

മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങള്‍
********************************
നിങ്ങളുടെ പ്രായം മറക്കുക

പ്രായം എന്നത് ഒരിക്കലും നമുക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല .അത് അങ്ങനെ പോയ്ക്കൊണ്ടിരിക്കും അതിന്റെ പോക്കിനനുസരിച്ച് നമ്മള്‍ പോവുക .പലര്‍ക്കും പ്രായം കൂടിപ്പോയി എന്നോര്‍ത്ത് പല കാര്യങ്ങളിലും പേടിയാണ് .പ്രായം കൂടിപ്പോയി എന്നോര്‍ത്ത് ആരും വിഷമിക്കേണ്ട ഓരോ നിമിഷവും നമ്മള്‍ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട് .നമ്മള്‍ ചെറുപ്പമായിരിക്കണമെന്ന് നമ്മുടെ മനസ്സാണ് തീരുമാനിക്കേണ്ടത് .

നിങ്ങളുടെ ഭൂതകാലം

നമ്മള്‍ക്ക് എല്ലാവര്‍ക്കും ഉണ്ട് നല്ലതും ചീത്തതുമായ കുറെ ദിവസങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെടനാഗ്രഹിക്കാത്ത കുറെ നിമിഷ്ങള്‍. പുതിയ വര്‍ഷത്തിലേക്ക് കടക്കുംമ്പോള്‍ നമ്മള്‍ അതെല്ലാം മറക്കുക .എന്തിനാണ് കഴിഞ്ഞ കാലത്തെ ക്കുറിച്ച് ആലോചിച്ച് വെറുതെ ടെന്‍ഷന്‍ അടിക്കുന്നത് .ടെന്‍ഷന്‍ ശരിക്കും ഒരു വില്ലന്‍ തന്നെയാണ് .എന്തുകാര്യത്തിനും ടെന്‍ഷനാണ് ഇന്ന് എല്ലാവര്‍ക്കും .അതിന്റെ ആവിശ്യമുണ്ടോ .കഴിഞ്ഞത് കഴിഞ്ഞു എന്ന് പറയാന്‍ നമ്മള്‍ പഠിക്കണം . പഴയകാര്യങ്ങളൊക്കെ ഓര്‍ത്ത് സങ്കടപ്പെടാതെ നല്ല കാര്യങ്ങള്‍ ചിന്തിക്കുക അതിനായി ബുക്കു വായിക്കുകയോ അങ്ങനെ  നിങ്ങള്‍ക്ക് ഇഷ്ടമുളള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് കൂടുതല്‍  സമയം ചിന്തിക്കാതെ ഇരിക്കുക

നിങ്ങളുടെ പക

എല്ലാവര്‍ക്കും ആരോടുമെങ്കിലുമൊക്കെ ദേഷ്യം ഉണ്ടാകും .അത് മനസ്സില്‍ വച്ച് പല കാര്യങ്ങളും നമ്മള്‍ ചിന്തിക്കും .എന്നാല്‍ ഈ പുതു വര്‍ഷം മുതല്‍ അതൊക്കെ നമ്മള്‍ മറക്കാന്‍ ശ്രമിക്കണം .

ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍
***********************************
യഥാര്‍ത്ഥ സുഹൃത്തുക്കള്‍

സ്‌നേഹമുള്ള കുടുംബം

പോസിറ്റീവ് ചിന്തകള്‍

ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികള്‍
**************************************************
ഉപവസിക്കുക

മാസത്തില്‍ ഒരിക്കലെങ്കിലും ഉപവസിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് .ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഘടകങ്ങളില്‍ പ്രധാനമാണ് നിങ്ങളുടെ ശരീരവും മനസ്സും വേണ്ടത്ര പാകപ്പെടുത്താതെയാണ് നിങ്ങള്‍ ഉപവാസത്തിനു നിര്‍ബന്ധം പിടിക്കുന്നതെങ്കില്‍ നിങ്ങള്‍ ആരോഗ്യത്തിനു ഹാനിവരുത്തും. എന്നാല്‍ നിങ്ങളുടെ ശരീരം വേണ്ടത്ര പരിശീലനം നേടിക്കഴിഞ്ഞാല്‍ ഉപവാസംകൊണ്ട് വളരെയേറെ ഗുണം ചെയ്യും.

ചിരിക്കുക

വെറുതെ മസ്സില്‍ പിടിച്ചിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും .അതുകൊണ്ട് എന്തുകാര്യം ഒരു തമാശ കേട്ടാല്‍ പോലും ചിരിക്കാത്ത ഒരുപാട് പേരുണ്ട്.ചിരി ആയുസുകൂട്ടുമെന്ന് പറയുന്നത് വെറുതെ അല്ല ്അതിലൊരുപാട് കാര്യങ്ങള്‍ ഉണ്ട് .ചിരിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് .

വ്യായാമം ചെയ്യുക

നിറയെ തിരക്കുളള വ്യക്തികളാണ് എല്ലാവരും ! ഒന്നിനും സമയം ഇല്ല .ആരോഗ്യമുളള ശരീരത്തിന് വ്യായാമം അത്യാവശ്യമാണ് .കിട്ടുന്ന ചെറിയ ഇടവേളയില്‍ വ്യായാമം ചെയ്താലും നല്ലതാണ് .

ശരീരഭാരം കുറയ്ക്കുക

അമിതവണ്ണം കൊണ്ട് ആര്‍ക്കും ഗുണവും ഇല്ല മറിച്ച് ഒരുപാട് രോഗങ്ങള്‍ ഇതിലൂടെ ഉണ്ടാകും .അതിനാല്‍ നല്ലൊരു ഡയറ്റ് ജീവിതത്തില്‍ പാലിക്കുന്നത് വളരെ നല്ലതാണ് .

 കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങള്‍
*****************************************
 ഉറങ്ങാന്‍ നിങ്ങള്‍ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.
 വിശ്രമിക്കാന്‍ നിങ്ങള്‍ തളരുന്നതുവരെ കാത്തിരിക്കരുത് .
നിങ്ങളുടെ സുഹൃത്തിനെ കാണാന്‍ പോകാന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .
ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു വരെ  കാത്തിരിക്കരുത്.

 

Read more topics: # 2020,# health tips new
2020 health tips new

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES