Latest News

പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയൂ! ചിത്രീകരണം പുരോഗമിക്കുന്ന സിനിമകള്‍ ഇവയൊക്കെ!

Malayalilife
പ്രേക്ഷകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ അറിയൂ!  ചിത്രീകരണം പുരോഗമിക്കുന്ന സിനിമകള്‍ ഇവയൊക്കെ!


വണ്‍

മമ്മൂട്ടിയെ നായകനാക്കീ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് തീയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് വണ്‍. .മമ്മൂട്ടി കേരളാ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍,മാമുക്കോയ,രമ്യ, അലന്‍സിയര്‍  ,സുരേഷ് കൃഷ്ണ, ജയകൃഷ്ണന്‍,  മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍,നന്ദു,തുടങ്ങിയ വലിയ ഒരു താര നിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജ് ആറുമാണ് സഹ നിര്‍മ്മാണം. എഡിറ്റര്‍ നിഷാദ് യൂസഫും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും ആണ്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ചിത്രത്തിന്റൈ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്

കേശു ഈ വീടിന്റെ നാഥന്‍

ദിലീപ് നാദിര്‍ഷാ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. മധ്യവയസ്‌കനായി ദിലീപ് എത്തുന്ന  ചിത്രം കോമഡി എന്റര്‍ടെയിനറാണ്. ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും അഭിനയിക്കുന്നു. ദിലീപും ഉര്‍വശിയും ആദ്യമായി ജോഡികളാവുകയാണ് ചിത്രത്തില്‍. കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നയാളായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ ഭാര്യയായാണ് ഉര്‍വശി അഭിനയിക്കുന്നത്. വൈഷ്ണവി ജൂണില്‍ അഭിനയിച്ചിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലന്‍. സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പളനി, രാമേശ്വരം, കാശി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥയെഴുതുന്നത്. ഹരി നാരായണന്‍, ജ്യോതിഷ് എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു അനില്‍ നായരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

തട്ടാശ്ശേരി കൂട്ടം

പ്രശസ്ത നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. ഗ്രാന്റ്‌പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ സംഭാഷണം സന്തോഷ് ഏച്ചിക്കാനം. ജിതിന്‍ സ്റ്റാന്‍സിലോവ്‌സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ശരത്ത് ചന്ദ്രനാണ് .

ഖജുരാഹോ ഡ്രീംസ്

യുവനിരയിലെ ശ്രദ്ധേയരായ ഒരു പിടി താരങ്ങളെ ഒരുമിച്ച് അണിനിരത്തുന്ന ട്രാവല്‍ ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ് '. അര്‍ജുന്‍ അശോക്, ധ്രുവന്‍, ശ്രീനാഥ് ഭാസി, അദിതി രവി, ചന്തുനാഥ്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലഖ്‌നൗവില്‍ ആണ്. ലാല്‍ജോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്.സേതു തിരക്കഥ എഴുതുന്ന ചിത്രം കൊച്ചിയില്‍ നിന്നും ഖജുരാഹോ വരെയുള്ള ഒരു യാത്രയ്ക്കിടെ നടക്കുന്ന കഥയാണ് പറയുന്നത്.യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ധ്രുവന്റെ കഥാപാത്രം ഖജുരാഹോയിലെ ഒരു ഗ്രാമത്തെ കുറിച്ചു പറയുന്ന കഥയില്‍ ആകൃഷ്ടരായി ബൈക്കില്‍ അങ്ങോട്ട് യാത്ര തിരിക്കുകയാണ് സംഘം.മാര്‍സ് പ്രൊഡക്ഷന്‍സിനായി അബ്ദുറഹ്മാന്‍ എസ്പിയും ഗോള്‍ഡ്‌ലൈന്‍ എംകെ നാസറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ഗോപി സുന്ദര്‍ സംഗീതം നല്‍കുന്നു.

ഒരുത്തി സിനിമ

എട്ടു വര്‍ഷത്തിന് ശേഷം നടി നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രമാണ് ഒരുത്തി. നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് വികെ പ്രകാശ് ആണ്.താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന പാവപ്പെട്ട ഒരു വീട്ടമ്മയുടെ കഥയാണ് ഇതിവൃത്തം.വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറുമാണ്. ഡോ മധു വാസുദേവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്ന വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു.

സാജന്‍ ബേക്കറി

അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന  'സാജന്‍ ബേക്കറി സിന്‍സ് 1962' റാന്നിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ഗണേഷ് കുമാര്‍,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.  അജു വര്‍ഗിസ്,അരുണ്‍ ചന്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ളയുംഎഡിറ്റര്‍ അരവിന്ദ് മന്മദന്‍ നും നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം ബുസി. ലൗ ആക് ഷന്‍ ഡ്രാമയ്ക്കു ശേഷം ഫന്റ്‌റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാര്‍ ലിറ്റില്‍ കമ്യൂണിക്കേഷന്റെയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും  ചേര്‍ന്നാണ് 'സാജന്‍ ബേക്കറി സിന്‍സ് 1962' നിര്‍മ്മിക്കുന്നത്.

വെള്ളം

പ്രജേഷ് സെന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളം. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍ നായികയായെത്തുന്നു. വെള്ളം എന്നത് കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു മദ്യപന്റെ കഥയാണ് പറയുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ക്യാമറ ഒരുക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.


ഏതം

പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ശിഷ്യനും ചെറുകഥാകൃത്തും ചിത്രകാരനുമായ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏതം' എന്ന സിനിമയ്ക്ക് മാഹിയില്‍ തുടക്കമായി. നിറങ്ങള്‍ വിരിയുന്ന കാമ്പസ് പ്രണയകഥയാണ് ഏതം. നടന്‍ ഉണ്ണിമുകുന്ദന്റെ സഹോദരനും നാടകനടനുമായ സിദ്ധാര്‍ത്ഥ് രാജന്‍ സംവിധായകരായ അനില്‍ബാബുമാരില്‍ ബാബുവിന്റെ മകള്‍ ശ്രാവണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നാടകവേദിയില്‍ ശ്രദ്ധേയരായ പലരും സിനിമയില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിനിമയുടെ ചിത്രീകരണം വടകര, കണ്ണൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. സിനിമയുടെ ഛായാഗ്രഹണം ജയപ്രകാശ് എം. നിര്‍വ്വഹിക്കുന്നു.എഡിറ്റിംഗ് വിജീഷ് ബാലകൃഷ്ണന്‍, കലാസംവിധാനം ധര്‍മ്മരാജ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുജീബ് ഒറ്റപ്പാലം, സംഗീതം പ്രേംകുമാര്‍ വടകര.

നമോ

ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത സിനിമയാണ് നമോ.ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ്മണിയാണ്. മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്‌കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിക്കുക.ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ദി ക്യാബിന്‍ സിനിമ

പുലരി ബഷീര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദി ക്യാബിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് .ജോയ്മാത്യു പ്രിന്‍സ്, റോണോ ജോണ്‍ ,അംബികാ മോഹന്‍ ,കൈലാഷ് ,മാമുക്കോയ ,ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് .ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം .ബെന്‍സി പ്രെഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത് 

Read more topics: # new movies ,# 2020
new movies 2020

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക