Latest News

പ്രിയയോടുള്ള ദേഷ്യം എന്നോട് തീര്‍ക്കരുത്; ഫ്രീക്ക് പെണ്ണെ ഗാനത്തിന് ഡിസ് ലൈക്കുകള്‍ നിറഞ്ഞതോടെ അഭ്യര്‍ത്ഥനയുമായി ഒമര്‍ ലുല്ലു

Malayalilife
പ്രിയയോടുള്ള ദേഷ്യം എന്നോട് തീര്‍ക്കരുത്; ഫ്രീക്ക് പെണ്ണെ ഗാനത്തിന് ഡിസ് ലൈക്കുകള്‍ നിറഞ്ഞതോടെ അഭ്യര്‍ത്ഥനയുമായി ഒമര്‍ ലുല്ലു

നടി പ്രിയ വാര്യരോടുള്ള ദേഷ്യം പുതിയ ചിത്രം അടാര്‍ ലൗവിനോട് തീര്‍ക്കരുതെന്ന് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അപേക്ഷ. അടാര്‍ ലൗവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തതോടെ ഡിസ്ലൈക്കുകളാണ് കൂടുതല്‍ ലഭിച്ചത്. പാട്ട് നല്ലതാണെന്ന് പറയുമ്പോഴും പ്രിയയോടുള്ള ഇഷ്ടക്കേട് കാരണമാണ് ഡിസ്ലൈക്ക് അടിക്കുന്നതെന്ന് കമന്റുകള്‍ വന്നതോടെയാണ് ഒമര്‍ ലുലു രംഗത്തെത്തിയത്. പ്രിയ മാത്രമല്ല സിനിമയിലുള്ളത് ഒട്ടേറെ പുതുമുഖങ്ങളുടെ സിനിമയാണിത്. അതിനെ പിന്തുണയ്ക്കണമെന്ന് സംവിധായകന്‍ പറഞ്ഞു.


'സിനിമയ്ക്കു വേണ്ടി കാശിറക്കിയ നിര്‍മ്മാതാവിനുണ്ട് സ്വപ്നങ്ങള്‍. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഞാനീ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ. പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്.' ഒമര്‍ പറഞ്ഞു.


സൂപ്പര്‍ ഹിറ്റായ മാണിക്യ മലരിന് ശേഷം 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. 24 മണിക്കൂറിനുളളില്‍ 17 ലക്ഷം പേര്‍ കണ്ട ഗാനത്തിന് 2 ലക്ഷത്തിലധികം ഡിസ്ലൈക്ക് ആണ് ലഭിച്ചത്.

Read more topics: # മാണിക്യ മലര,#
omar lulu movie oru adar love story song dislike

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES