ഒമര്‍ ലുലു സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലൗ അടുത്ത വാലന്റൈന്‍സ് ഡെയില്‍ റിലീസിനെത്തുന്നു. പ്രിയ പ്രകാശ് വാരിയര്‍, സിയാദ് ഷാജഹാന്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ് എന്നീ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുമായ 2018 ല്‍ പുറത്തിറങ്ങാനുള്ള ഒരു മലയാളം റൊമാന്റിക് കോമഡി ചിത്രമാണ്.
ചിത്രത്തിലെ മാണിക്യ മലരായ.... എന്ന ഗാനത്തിലെ ഒറ്റ സീന്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ സെന്‍സേഷന്‍ ആയ പേരാണ് പ്രിയ പ്രകാശ് വാരിയര്‍. ഇന്‍സ്റ്റഗ്രാം ആരാധകരെ നോക്കിയാലോ, കേരളത്തിലെ സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ 2018 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത വ്യക്തി എന്ന നിലയിലും പ്രിയ സ്വന്തമാക്കി.
ഫെബ്രുവരി 14ന് ചിത്രംറിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക്അകത്തും പുറത്തും ചര്‍ച്ചയാകുന്ന തരത്തില്‍ മാണിക്യമലരായ പൂവി ഹിറ്റായതോടെ വിവാദവും കൊഴുക്കുകയായിരുന്നു. ഇതിന് ശേഷം ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായി മാറി. എന്നാല്‍, ഇത്രയും ഹൈപ്പില്‍ നില്‍ക്കുമ്‌ബോഴും ചിത്രം പുറത്തിറങ്ങാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.
പ്രവാചക നിന്ദ ആരോപിച്ച് നടന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം സംവിധായകന്‍ ഒമറിനും നിര്‍മാതാവിനും പാട്ടില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ക്കുമെതിരെ കേസുകളും വന്നു. ഇതിനിടെ പാട്ടില്‍ പുരികം അനക്കി ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ മലയാള സിനിമയെ അതിശയിപ്പിക്കുന്ന തരത്തില്‍ ചര്‍ച്ചയായി മാറി.
ഹാപ്പി വെഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയുടെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്.