ഒടിയന്‍ പ്രമോഷന്‍ ചൂടു പിടിക്കുന്നു; പ്രേമം തരംഗത്തിന് ശേഷം ഇനി ഒടിയന്‍ സ്‌റ്റൈല്‍; ന്യൂജെനറേഷന്‍ തരംഗമായി ഒടിയന്‍ മാണിക്യന്‍ ടീ ഷര്‍ട്ടുകള്‍....!

Malayalilife
topbanner
ഒടിയന്‍ പ്രമോഷന്‍ ചൂടു പിടിക്കുന്നു; പ്രേമം തരംഗത്തിന് ശേഷം ഇനി ഒടിയന്‍ സ്‌റ്റൈല്‍; ന്യൂജെനറേഷന്‍ തരംഗമായി ഒടിയന്‍ മാണിക്യന്‍ ടീ ഷര്‍ട്ടുകള്‍....!

മോഹന്‍ ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകലോകം. ലോകമെമ്പാടും 4000 ത്തോളം സ്‌ക്രീനിലാണ് ഒടിയന്‍ റിലീസാകുന്നത്. പലതരം പ്രൊമോഷനുകളിലൂടെയാണ് റിലീസിന് മുമ്പ് തന്നെ ഒടിയന്‍ ശ്രദ്ധേയമായത്. ഏറ്റവുമൊടുവില്‍ ഇതാ ഒടിയന്റെ പ്രചരണാര്‍ഥം ഇറക്കിയ ടീ ഷര്‍ട്ടുകളാണ് തരംഗമാകുന്നത്. 

പിന്നീട് മൊബൈല്‍ ഫോണ്‍ സിമ്മിലും ഒടിയന്‍ എത്തി. എയര്‍ടെല്‍ 4ഏ മൊബൈല്‍ സിമ്മുകളിലാണ് ഒടിയന്‍ മാണിക്യന്റെ ചിത്രം അച്ചടിച്ച് വന്നത്. ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും ആസ്വാദകശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഒടിയന്‍ പോസ്റ്ററുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 

ഡിസംബര്‍ 14ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ഒടിയന് വേണ്ടി വന്‍ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. എല്ലാ തീയേറ്ററുകളിലും ഒടിയന്‍ പ്രതിമകള്‍, ഒടിയനായി മൊബൈല്‍ ആപ്പ്, സിം എന്നിവയും ഇറക്കിയിരുന്നു. ഒടിയന്റെ രൂപമാണ് ടിഷര്‍ട്ടിലുള്ളത്. ടീ ഷര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് സിനി മീല്‍സ് വഴി ലഭ്യമാകുന്നതാണ്. ടീഷര്‍ട്ടില്‍ ഒടിയന്റെ വരച്ചതുപോലുള്ള ചിത്രമാണ് ന്യൂജനറേഷന്‍ സ്റ്റൈലായി എത്തിയത്. 


ഒടിയന്‍ മൊബൈല്‍ കവറുകളും ലഭ്യമാണ്. ലോകമെമ്പാടും 4000ത്തോളം സ്‌ക്രീനിലാണ് ഒടിയന്‍ എത്തുന്നത്. ഒടിയന്‍ മാണഇക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. ഇരുവരും ഒന്നിക്കുന്ന കൊണ്ടോരാം എന്ന ഗാനം തരംഗമായിരുന്നു. ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനെന്ന ജാലക്കാരനായെത്തുന്നതാണ് പ്രമേയം. ജീവിച്ചിരുന്നതില്‍ ഏറ്റവും അവസാനത്തെ ഒടിയന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിലവേറിയ ചിത്രമാണ് ഒടിയന്‍. സംവിധാനം വി.എ. ശ്രീകുമാര്‍ മേനോനും, തിരക്കഥ ഹരികൃഷ്ണനുമാണ്. ഷാജി കുമാറിന്റേതാണ് ക്യാമറ. പീറ്റര്‍ ഹെയ്ന്‍ ആണ് സംഘട്ടന രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. വി.എഫ്.എക്സിനു ചിത്രത്തില്‍ വളരെയധികം പ്രാധാന്യം നല്‍കിയിരിക്കുന്നു.


 

Read more topics: # odiyan,# mohanlal,# promotion,# tshirts
odiyan,mohanlal,promotion,tshirts

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES