Latest News

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സുമായി നൂറിന്‍ ഷെരീഫ്; താരജാഡകള്‍ ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിപ്പാടുന്ന നടിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സുമായി നൂറിന്‍ ഷെരീഫ്; താരജാഡകള്‍ ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിപ്പാടുന്ന നടിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവ് പുറത്തിറങ്ങും മുമ്പ് സോഷ്യല്‍മീഡിയയില്‍ പ്രിയയും റോഷനും ആയിരുന്നു താരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നൂറിനെയാണ് എല്ലാവരും ആഘോഷിക്കുന്നത്. ഏറ്റവും പുതിയതായി ഒരു കോളേജ് പരിപാടിക്കിടെ നൂറില്‍ കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയും വൈറലായി മാറിക്കഴിഞ്ഞു.

ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു കോളേജില്‍ പരിപാടിക്ക് അതിഥിയായെത്തിയ നൂറിന്റെ ഗംഭീര പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കോളേജിലെത്തിയ നൂറിന്‍ അവിടുത്തെ വിദ്യാര്‍ത്ഥികളോടൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. സദസില്‍ സംസാരിക്കവെ കോളേജ് മിസ് ചെയ്യുന്നു എന്ന് പറഞ്ഞ താരം ശേഷം വിദ്യര്‍ത്ഥികളോടൊപ്പം ഡാന്‍സ് ചെയ്യുന്നു.

നൂറിന്റെ മതിമറന്നുള്ള നൃത്തങ്ങള്‍ ഇപ്പോള്‍ യൂട്യൂബില്‍ ട്രന്‍ഡിങ് ആണ്. 2017 ല്‍ മിസ് കേരളയാണ് കൊല്ലം സ്വദേശിയായ നൂറിന്‍ ഒരു അഡാര്‍ ലവില്‍ ഏവരുടെയും മനം കവര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൈയടി നേടിക്കഴിഞ്ഞു.ഒമര്‍ ലുലുവിന്റെ തന്നെ ചങ്ക്സ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ താരമെത്തിയിരുന്നു. അഡാര്‍ ലവില്‍ ആദ്യം നൂറിനായിരുന്നു നായികയെന്നും എന്നാല്‍ പിന്നീട് കണ്ണിറുക്കല്‍ പാട്ടിന്റെ വരവോടെ പ്രിയയെ നായികയാക്കി കഥ മാറ്റിയെന്നും വിവാദങ്ങളുയര്‍ന്നിരുന്നു.

noorin-dancing-at-college-video-viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES