Latest News

പാഷാണം ഷാജി ആദ്യമായി നായകനാകുന്ന ഫാമിലി കോമഡി എന്റര്‍ടെയിനര്‍ 'കരിങ്കണ്ണന്റെ' ട്രെയിലര്‍ പുറത്ത്; മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരിലേക്കെത്തിച്ച ട്രെയിലര്‍ കാണാം

Malayalilife
പാഷാണം ഷാജി ആദ്യമായി നായകനാകുന്ന ഫാമിലി കോമഡി എന്റര്‍ടെയിനര്‍ 'കരിങ്കണ്ണന്റെ' ട്രെയിലര്‍ പുറത്ത്; മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരിലേക്കെത്തിച്ച ട്രെയിലര്‍ കാണാം

സിനിമാ മേഖലയില്‍ പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ നായകനായെത്തുന്ന കരിങ്കണ്ണന്റെ ട്രെയിലര്‍ മമ്മൂട്ടി പുറത്തു വിട്ടു.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മെഗാ സ്റ്റാര്‍ ട്രെയിലര്‍ ആരാധകരിലേക്ക് എത്തിച്ചത്. പുത്തന്‍ കോമഡികളുമായി എത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കുടുംബചിത്രമായാണ് എത്തുന്നത്. മയ്യഴി ഫിലിംസിന്റെ ബാനറില്‍ ടി എം പ്രദീപന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പപ്പന്‍ നരിപ്പറ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോമഡി ഷോയിലൂടെ ശ്രദ്ധേയനായ സാജു  ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ നാട്ടിന്‍ പുറങ്ങളില്‍ സജീവമായ കരിങ്കണ്ണ് വെക്കല്‍ സങ്കല്‍പ്പത്തെ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ നായികയായി എത്തുന്നത് റോഷ്‌നിയാണ്.കുട്ടികളെയും വെല്ലുന്ന കുസൃതികളുമായാണ് കരിങ്കണ്ണന്‍ എത്തുന്നത്. പാഷാണം ഷാജിയുടെ അതേ സ്വഭാവ സവിശേഷതയുള്ള ഒരു കഥാപാത്രം തന്നെയാണ് കരിങ്കണ്ണനും. സാജുവിന്റെ പാഷാണം ഷാജി എന്ന കഥാപാത്രം ഏറെ ശ്രദ്ധ ആകര്‍ഷിച്ചതിനാല്‍ തന്നെ ആ പേരിലാണ് താരം സിനിമാ സീരിയല്‍ മേഖലയില്‍ അറിയപ്പെടുന്നത്. 

വിജയ രാഘവന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, കെ ആര്‍ വിജയ, നസീര്‍ സംക്രാന്തി, അഞ്ജലി, പ്രിയങ്ക തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് ബാബു തിരക്കഥ എഴുതുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് മോഹന്‍ സിത്താരയാണ്. 

മാഹിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ പ്രശാന്ത് കൃഷ്ണയും എഡിറ്റിങ് സോബിന്‍ കെ. സോമനും കൈകാര്യം ചെയ്തിരിക്കുന്നു. നാരായണന്‍ പന്തിരിക്കരയാണ് കലാസംവിധാനം. മേക്കപ്പ് ജിത്തു പയ്യന്നൂര്‍ നിര്‍വഹിച്ചിരിക്കുന്നു. ഇന്ദ്രന്‍സ് ജയനാണ്?കോസ്റ്റ്യൂം. ശ്രീകോവില്‍ കടത്തനാട്, ഷിജു അഞ്ചുമന, എന്നിവരാണ് മറ്റഅ അണിയറപ്രവര്‍ത്തകര്‍. ചിത്രം നവംബര്‍ 30ന് തിയറ്ററുകളിലെത്തും. 


 

new malyalam movie,karinkannan,pashanam shaji,trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക