Latest News

പുരുഷന് നെഞ്ച് കാണിക്കാമെങ്കില്‍ എനിക്കും കാണിക്കാം...!ജോസഫിലെ നായികയുടെ കിടിലന്‍ മറുപടി; അതീവ ഗ്ലാമറസായി നടി മാധുരിയുടെ ചിത്രങ്ങള്‍ 

Malayalilife
 പുരുഷന് നെഞ്ച് കാണിക്കാമെങ്കില്‍ എനിക്കും കാണിക്കാം...!ജോസഫിലെ നായികയുടെ കിടിലന്‍ മറുപടി; അതീവ ഗ്ലാമറസായി നടി മാധുരിയുടെ ചിത്രങ്ങള്‍ 

എം പത്മകുമാര്‍ സംവിധാനം ചെയ്ത് നടന്‍ ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയായ 'ജോസഫ്'  കഴിഞ്ഞ ആഴ്ചയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ത്രില്ലര്‍ സ്വാഭാവമുള്ള ഇമേഷണല്‍ ഡ്രാമയാണ് ജോസഫ്. സിനിമയില്‍ പുതുമുഖ നായികയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് മാധുരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച തന്റെ ഗ്ലാമര്‍ ഫോട്ടോസിനെ വിമര്‍ശിച്ച് ആരാധകന് ചുട്ട മറുപടി നല്‍കി  മാധുരി ബ്രാഗന്‍സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ജോസഫിലെ ചട്ടയും മുണ്ടിുമുടുത്ത് തനി ക്രിസ്ത്യാനി പെണ്‍കുട്ടിയായി എത്തി മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് മാധുരി ബ്രാഗന്‍സ. എന്നാല്‍ സിനിമയിലെ പോലെ നാടന്‍ പെണ്‍കുട്ടി അല്ല മാധുരി യഥാര്‍ത്ഥ ജീവിതത്തില്‍. അതീവ ഗ്ലാമറസ് ലുക്കിലുള്ള മാധുരിയുട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇത്തരത്തില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ ഒരു ആരാധകന്‍ നടത്തിയ കമന്റിനെതിരെയാണ് താരം രംഗത്തെത്തിയത്.സൗന്ദര്യ കാര്യത്തില്‍ തനിക്ക് തന്റേതായ കാഴ്ചപ്പാടുണ്ടെന്നും തനിക്കിഷ്ടമുള്ള ശരീര ഭാഗങ്ങള്‍ താന്‍ പുറത്തു കാണിക്കുമെന്നാണ് വിമര്‍ശകന് മാധുരി മറുപടി നല്‍കിയത്. ജോജു നായകനായെത്തിയ ജോസഫ് എന്ന ചിത്രത്തില്‍ ലിസയായി പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്ന നടിയാണ് മാധുരി.

'ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്. അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിന് മാത്രം മറുപടി പറയാമെന്ന് വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നത് പോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വെച്ചു കൊള്ളു. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു'വെന്നും മാധുരി പറയുന്നു.

ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീയ്ക്ക് വയറ് കാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? പുരുഷന് പൊതു നിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്. അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്നും' നടി പറഞ്ഞു.

new malayalam actress,joseph,madhuri,glamarous pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES