Latest News

ഹിറ്റായി കരിനീലക്കണ്ണുളളപ്പെണ്ണ്...; ജോസഫിലെ രണ്ടാമത്തെ ഗാനത്തിനും വമ്പന്‍ വരവേല്‍പ് 

Malayalilife
ഹിറ്റായി കരിനീലക്കണ്ണുളളപ്പെണ്ണ്...; ജോസഫിലെ രണ്ടാമത്തെ ഗാനത്തിനും വമ്പന്‍ വരവേല്‍പ് 

ജോജു നായകനായി എത്തിയ ജോസഫിലെ രണ്ടാമത്തെ ഗാനത്തിനും വമ്പന്‍ വരവേല്‍പ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്നത്. രഞ്ജിന്‍ രാജ് ഈണം പകര്‍ന്ന ഗാനം കാര്‍ത്തിക്, അഖില ആനന്ദ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ജോസഫിലെ പ്രേക്ഷകര്‍ കാത്തിരുന്ന ഗാനം എത്തി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്നത്. ജോജുവിന്റെ ലിപ് ലോക്ക് രംഗവും ഗാനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രഞ്ജിന്‍ രാജ് ഈണം പകര്‍ന്ന ഗാനം കാര്‍ത്തിക്, അഖില ആനന്ദ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ജോജുവിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ബി കെ ഹരിനാരായണനാണ് രചന. ഷാഹി കബീര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'മാന്‍ വിത്ത് സ്‌കെയര്‍' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തിയത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. 

ജോജു അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രമായ ജോസഫ് എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പുതുമയാര്‍ന്ന കുറ്റാന്വേഷണ കഥയാണ് ജോസഫ്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
 

Read more topics: # new song,# Joseph,# hit
Second song from Joseph movie becomes hit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES