Latest News

'ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയില്‍ താനാണ് നായിക ആകേണ്ടിയിരുന്നത്...! ജോസഫ് സിനിമയിലെ നായിക മാധുരിയുടെ വെളിപ്പെടുത്തല്‍ 

Malayalilife
 'ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയില്‍ താനാണ് നായിക ആകേണ്ടിയിരുന്നത്...! ജോസഫ് സിനിമയിലെ നായിക മാധുരിയുടെ വെളിപ്പെടുത്തല്‍ 

മലയാളസിനിമയില്‍ അടുത്തിടെ സൂപ്പര്‍താരങ്ങളില്ലാത ഇറങ്ങി ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ സിനിമയാണ് ജോജു നായകനായെത്തിയ ജോസഫ്. ആദ്യമായി നായകവേഷത്തില്‍ ജോജു എത്തിയ ചിത്രത്തിനും അതിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ നായികയായി എത്തിയ പുതുമുഖം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

' ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയില്‍ താനാണ് നായിക ആകേണ്ടിയിരുന്നതെന്നാണ് ഇപ്പോള്‍ പറയുന്നത്. -സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് മാധുരി ഈ കാര്യം വെളിപ്പെടുത്തിയത്. .ഓഡിഷന്‍ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ മാധുരി പറയുന്നു.

അതിനിടെ മാധുരിയുടെ ചില ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിനെതിരെ ഒരുപാട് പേര്‍ വിമര്‍ശിക്കുകയും തെറ്റായ പ്രചരണങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പിച്ചതാണ്. എന്റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്‌ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ- മാധുരി   നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

madhuri,joseph film actress,interview,about her film career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക