മാരി 2 വില്‍ നായികയായി മലര്‍ മിസ്സ് എത്തുന്നു; വില്ലനായി ടൊവിനോയും; ചിത്രത്തല്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറല്‍

Malayalilife
topbanner
മാരി 2 വില്‍ നായികയായി മലര്‍ മിസ്സ് എത്തുന്നു; വില്ലനായി ടൊവിനോയും;  ചിത്രത്തല്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറല്‍


ധനുഷ് നായകനായെത്തുന്ന തെന്നിന്ത്യന്‍ ചിത്രമായ മാരി 2 വില്‍ മലയാളികളുടെ മനസില്‍ പ്രേമം സിനിമയിലൂടെ മനം കവര്‍ന്നെത്തിയ മലര്‍ മിസ് സായി പല്ലവിയും വില്ലനായി ടൊവിനോ തോമസും എത്തുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോബോ ശങ്കര്‍, കല്ലൂരി വിനോദ്,  വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ് എന്നിവരുമാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.

സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഓട്ടൊ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞ് സായി പല്ലവി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. അറാത് ആനന്ദിയെന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സായിയുടെ തമിഴിലെ രണ്ടാമത്തെ ചിത്രമാണ് മാരി 2. 

2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി2. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ  മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായിപല്ലവിയുടെ തുടക്കം.പ്രേമത്തില്‍  നിവിന്‍പോളിയുടെ നായിക മലര്‍ മിസ്സ് എന്ന കഥാപാത്രത്തിലൂടെയാണ്  സായി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.  മലയാളികളുടെയും തമിഴ് സിനിമാ പ്രേമികളുടെയും മനം കവര്‍ന്ന സായ് പല്ലവി കൂടുതല്‍ വേഷങ്ങള്‍ ചെയ്ത് മുന്‍നിര നായികാ പദവിയിലേക്കെത്തിയത് തെലുങ്കിലൂടെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ്   മാരി 2വിന്റെ സംഗീതം. വരുന്ന ഡിസംബറില്‍  ചിത്രം തിയേറ്ററുകളില്‍ എത്തിയേക്കും.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES