Latest News

ധനുഷിന്റെ വടചെന്നൈ 2 കാണാന്‍ കാത്തിരുന്നവര്‍ നിരാശയില്‍; ചിത്രം ഉപേക്ഷിച്ചതായി അണിയറ പ്രവര്‍ത്തകര്‍

Malayalilife
ധനുഷിന്റെ വടചെന്നൈ 2 കാണാന്‍ കാത്തിരുന്നവര്‍ നിരാശയില്‍; ചിത്രം ഉപേക്ഷിച്ചതായി അണിയറ പ്രവര്‍ത്തകര്‍

മിഴകത്തിന്റെ പ്രിയ താരമായ ധനുഷിന് നല്ല ആരാധകപിന്തുണയാണ് ഉള്ളത്. ഒരോ തവണയും വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് ധനുഷിന്റെ സിനിമയില്‍ ഉണ്ടാകും. ശരീര ഭംഗിയല്ല കഴിവാണ് വേണ്ടതെന്ന് തെളിയിച്ച നടനാണ് ധനുഷ്. വെട്രിമാരനും ധനുഷും ഒരുമിച്ചെത്തിയ വടചെന്നൈയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. വടക്കന്‍ ചെന്നൈയിലെ ജനങ്ങളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമയൊരുക്കിയത്. ദേശീയതല ക്യാരംസ് കളിക്കാരന്റെ വേഷത്തിലായിരുന്നു ധനുഷ് എത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ സിനിമ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ധനുഷും വെട്രിമാരനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗം വിജയമായിരുന്നതിനാല്‍ തന്നെ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അന്നേ പ്രചരിച്ചിരുന്നു. അധികം വൈകാതെ തന്നെ അണിയറപ്രവര്‍ത്തകരും അതേക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു.

 വടചെന്നൈയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു, ഇതിനിടയിലാണ് പ്രേക്ഷകരെ ഒന്നാകെ നിരാശപ്പെടുത്തുന്ന വാര്‍ത്തയെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. സിനിമയുടെ ചിത്രീകരണം നടന്നുവരുന്നതിനിടയിലായിരുന്നു ഈ വാര്‍ത്തയെത്തിയത്. തങ്ങളുടെ ജീവിതത്തെ മോശമായാണ് ചിത്രീകരിച്ചതെന്നായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തെക്കുറിച്ച് വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവിടെ വെച്ച് നടത്താനാവില്ലെന്നറിഞ്ഞതിന് പിന്നാലെയായാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയത്.20 ശതമാനത്തോളം ഭാഗങ്ങള്‍ ഇതിനോടകം ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. എങ്കിലും സാഹചര്യം മനസിലാക്കി പിന്മാറുകയാണ് ചെയ്തത്.


 

Read more topics: # dhanush,# vadachennai 2 cancelled-
tamil movie vadachennai 2 cancelled because of this reason

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക