Latest News

മേക്കപ്പിട്ട് അഭിനയിക്കാന്‍ പറ്റില്ല; രണ്ടുകോടിയുടെ പരസ്യം സായ്പല്ലവി വേണ്ടെന്നു വച്ചു

Malayalilife
മേക്കപ്പിട്ട് അഭിനയിക്കാന്‍ പറ്റില്ല; രണ്ടുകോടിയുടെ പരസ്യം സായ്പല്ലവി വേണ്ടെന്നു വച്ചു

പ്രേമത്തിലെ മലര്‍ മിസായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് സായ്പല്ലവി. പിന്നിയിട്ട നീണ്ട ചുരുണ്ട മുടിയും മുഖകുരു കവിളുമുള്ള സുന്ദരിയെ യുവജനത ഏറ്റെടുത്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. വളരെ സിംപിളായ വസ്ത്രങ്ങള്‍ അണിഞ്ഞ് മേയ്ക്ക്പ്പ് പോലും ഇടാതെ പൊതുവേദികളില്‍ എത്തുന്ന താരത്തിനെ ആ പ്രത്യകത കൊണ്ടുമാത്രം ഇഷ്ടപെടുന്നവര്‍ ഏറെയാണ്.

തന്റെ മുഖക്കുരു മറയ്ക്കാതെ തന്നെയാണ് സായ് പല്ലവി വെള്ളിത്തിരയില്‍ എത്താറുള്ളത്. സാമൂഹ്യമാധ്യമങ്ങളിലും മിക്കവാറും മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. അതിനിടയില്‍ അമിത മേക്കപ്പില്‍ തനിക്ക് താല്‍പര്യമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് താരം. മേക്കപ്പിടണമെന്ന ഒറ്റക്കാരണത്താല്‍ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വച്ചിരിക്കുകയാണ് സായ് പല്ലവി.

ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ ചെയ്തത്. എന്നാല്‍ തന്റെ പോളിസികള്‍ മാറ്റാന്‍ സായ് പല്ലവി ഒരിക്കലും തയ്യാറായിരുന്നില്ല. കോടികള്‍ വാഗ്ദാനം ചെയ്തെത്തിയ പരസ്യനിര്‍മ്മാതാക്കളോട് അഭിനയിക്കാന്‍ താനില്ലെന്ന് താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ ക്രീം ഉപയോഗിച്ച ശേഷം പാടുകള്‍ ഇല്ലെന്ന് പറഞ്ഞ് അഭിനയിക്കേണ്ടിവരുമെന്നും അത് പറഞ്ഞ് പ്രേക്ഷകരെ വഞ്ചിക്കാന്‍ താല്‍പര്യമില്ലെത്താത്തിനാലാണ് പരസ്യം ഒഴിവാക്കിയതെന്നും സൂചനയുണ്ട്.

നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കലിയാണ് രണ്ടാമത്തെ ചിത്രം. ഫഹദ് ഫാസില്‍ നായകനായ അതിരനാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Read more topics: # Sai pallavi,# Rejects ad deal
Sai pallavi Rejects ad deal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക