സ്‌കൈ ഡൈവിങിന് പിന്നാലെ അവധിയാഘോഷ ചിത്രങ്ങളുമായി നസ്രിയ; നടിയുള്ള ചില്ലിങ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
സ്‌കൈ ഡൈവിങിന് പിന്നാലെ അവധിയാഘോഷ ചിത്രങ്ങളുമായി നസ്രിയ; നടിയുള്ള ചില്ലിങ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ദുബായിലെത്തി സ്‌കൈ ഡൈവിങ് സ്വപ്‌നം സാക്ഷാത്കരിച്ച നസ്രിയയുടെ വീഡിയോയും ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോളിതാ നടി അവധിയാഘോഷത്തിലാണ്. അവധി ആഘോഷിക്കുന്ന ചില്ലിങ് ചിത്രങ്ങള്‍ നസ്രിയ തന്നെ സോഷ്യല്‍മീഡിയ വഴി ഷെയര്‍ ചെയ്തു.നസ്രിയ ചിത്രങ്ങളില്‍ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

2006ല്‍ ആയിരുന്നു പളുങ്ക് പ്രേക്ഷകരിലേക്ക് എത്തിയത്. ബാലതാരമായിട്ടായിരുന്നു നസ്രിയയുടെ അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വിവാഹ ശേഷം അഭിനയ രംഗത്തു നിന്ന് വിട്ടുനിന്ന താരം കൂടെ എന്ന ചിത്രത്തിലൂടെ തിരികെയെത്തി. ഫഹദിന്റെ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം.

അന്റെ സുന്ദരനാകിനിയാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

 

Read more topics: # നസ്രിയ,# ഫഹദ്
nazriya fahadh NEW pictures

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES