ജനിച്ച ദിവസം മുതല്‍ സെലിബ്രിറ്റികളാണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളായ ഉയിരും ഉലകും. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ഇരുവര്‍ക്കും മക്കള്‍ പിറന്നിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താര ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത്.
അടുത്തിടെ, മക്കള്‍ക്കൊപ്പം പാരീസിലേക്കും മൈക്കണോസിലേക്കും നടത്തിയ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് നയന്‍താര. എല്ലാ കാര്യങ്ങളും കൃത്യതയോടെ നോക്കി നടത്തിയ ട്രാവല്‍ ഏജന്‍സിക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.
ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച അവധിക്കാലത്തിന്റെ മധുരമുള്ള നിമിഷങ്ങള്‍. കുടുംബത്തിലെ എല്ലാ ജന്മദിനങ്ങളും ആഘോഷിക്കുകയും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുകയും ചെയ്തതിനാല്‍ പാരീസിലെ മൈക്കോനോസ് എല്ലായ്‌പ്പോഴും വളരെ സ്‌പെഷ്യല്‍ ആയിരിക്കും,' എന്നാണ് നയന്‍താര കുറിച്ചത്.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതേ വര്‍ഷം ഒക്ടോബറിലാണ് ഇരുവര്‍ക്കും ഇരട്ട കുട്ടികള്‍ ജനിച്ചത്. ഉയിര്‍- രുദ്രോനീല്‍ എന്‍ ശിവന്‍, ഉലക് - ദൈവിക് എന്‍ ശിവന്‍ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകള്‍.