തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും. സിനിമാതിരക്കുകളൊഴിയുമ്പോള്‍ ക്ഷേത്രസന്ദര്‍ശനവും യാത്രകളുമൊക്കെയായി തിരക്കിലാണ് നയന്‍താരയും വിഘ്നേഷും. കന്യാകുമാരി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയാണ് ഈ ദമ്പതികള്‍ ഇപ്പോള്‍.
ശുചീന്ദ്രം താണുമാലയ സ്വാമി ക്ഷേത്രം, നാഗര്‍കോട്ടിലെ നാഗരാജ ക്ഷേത്രം, കന്യാകുമാരി ഭഗവതി അമ്മന്‍ ക്ഷേത്രം, ശ്രീ കാലഭൈരവ ക്ഷേത്രം, ആഞ്ജനേയര്‍ ക്ഷേത്രം, ബാലസൗന്ദരി അമ്മന്‍, മൂലസ്ഥാന ശ്രീകോവില്‍ ഭഗവതി അമ്മന്‍, വിനായഗര്‍, ധര്‍മശാസ്താ അയ്യപ്പന്, ശ്രീനാഗരാജ, സൂര്യഭഗവാന് ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം താരദമ്പതികള്‍ ദര്‍ശനം നടത്തി.
ഇരുവരെയും കാണാന്‍ ധാരാളം ആരാധകര്‍ ഈ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് കാത്തുനില്ക്കുകയായിരുന്നു .ഇവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം അവിടെ തടിച്ചുകൂടിയ ആരാധകര്‍ക്കൊപ്പം ഇവര്‍ സെല്ഫികളെടുത്തു.
അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവില്‍ തിയേറ്ററിലെത്തിയ നയന്‍താര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിന്‍സ് 1960 എന്നിവയുള്‍പ്പെടെ നിരവധി പ്രൊജക്റ്റുകള്‍ നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.