Latest News

'ആര് എങ്ങനെയൊക്കെ കളിച്ചാലും ആ നേട്ടം ഇനി ആവര്‍ത്തിക്കാന്‍ പോകുന്നില്ല'; യുവരാജിനെ പുകഴ്ത്തി നവ്യ; സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോള്‍ സന്തോഷമാണെന്ന് യുവി 

Malayalilife
 'ആര് എങ്ങനെയൊക്കെ കളിച്ചാലും ആ നേട്ടം ഇനി ആവര്‍ത്തിക്കാന്‍ പോകുന്നില്ല'; യുവരാജിനെ പുകഴ്ത്തി നവ്യ; സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോള്‍ സന്തോഷമാണെന്ന് യുവി 

മലയാളി താരം സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ പ്രകടനം കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം യുവരാജ് സിങ്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ താരം സഞ്ജുവിനോടുള്ള ഇഷ്ടം തുറന്നുപറയുകയായിരുന്നു. കൊച്ചിയില്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചപ്പോഴുള്ള മധുരസ്മരണകളും താരം ആരാധകരുമായി പങ്കുവെച്ചു. ചടങ്ങില്‍ സംസാരിക്കാനായി യുവരാജ് എഴുന്നേറ്റപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 'രണ്ടു തവണയാണ് ഞാന്‍ കൊച്ചിയില്‍ കളിക്കാന്‍ എത്തിയത്.

ഭാഗ്യവശാല്‍ ആ രണ്ടു കളികളും ഇന്ത്യ ജയിച്ചു. ഫലം എന്തുതന്നെയായാലും നിങ്ങള്‍ നല്‍കുന്ന പിന്തുണ വലുതാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കേരളം രണ്ട് പ്രതിഭകളെയാണ് നല്‍കിയത്; എസ്. ശ്രീശാന്തും സഞ്ജു സാംസണും. സഞ്ജു ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയതും ഐപിഎല്ലില്‍ നിലവില്‍ ബാറ്റ് ചെയ്യുന്ന രീതിയും കാണുമ്പോള്‍ സന്തോഷമുണ്ട്'- യുവി പറഞ്ഞു. 

ചടങ്ങില്‍ പങ്കെടുത്ത നടി നവ്യ നായരും യുവരാജിന്റെ ബാറ്റിങ് പ്രകടനങ്ങളെ പുകഴ്ത്തി. ക്രിക്കറ്റിനെക്കുറിച്ച് മകനോട് സംസാരിക്കുമ്പോള്‍ യുവരാജിന്റെ ആ പഴയ സിക്‌സര്‍ മഴയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് നവ്യ പറഞ്ഞു. 'ആര് എങ്ങനെയൊക്കെ കളിച്ചാലും ശരി, യുവരാജ് സിങ് ഒരോവറില്‍ അടിച്ചുകൂട്ടിയ ആ ആറ് സിക്‌സറുകള്‍; അത് ഇനി ആരും ആവര്‍ത്തിക്കാന്‍ പോകുന്നില്ല'- നവ്യയുടെ വാക്കുകള്‍ക്ക് കൈകൂപ്പിക്കൊണ്ടാണ് താരം നന്ദി പ്രകടിപ്പിച്ചത്. ക്രിക്കറ്റിനെക്കുറിച്ച് ഇതില്‍ കൂടുതല്‍ അറിവില്ലെന്ന് നവ്യ തമാശരൂപേണ പറഞ്ഞത് സദസ്സിലും ചിരിപടര്‍ത്തി.

Read more topics: # നവ്യ
navya nair shares stage with yuvraj singh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES