പുതുവര്‍ഷ പുലരി വന്നെത്തിയിരിക്കുന്നു. 2025 നെ ഏറെ പ്രതീക്ഷയോടെയും, ആകാംക്ഷയോടെയും ആണ് ഓരോ ആളുകളും വരവേല്‍ക്കുന്നത്. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി കുടുംബത്തിന് ഒപ്പമാണ് സെലിബ്രിറ്റികള്‍ അവരുടെ ന്യൂ ഇയര്‍ ആഘോഷം ഗംഭീരം ആക്കിയത്.
പുതുവര്‍ഷത്തെ വരവേല്ക്കാന്‍ നാടുവിട്ട് ന്യൂസിലന്റില്‍ എത്തിയിരിക്കുകയാണ് നവ്യ. കൂടെ പരിചയക്കാരായ രണ്ടുപേര്‍ കൂടിയുണ്ട് എന്ന് നവ്യ ക്യാപ്ഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാട്ടിലായാലും വിദേശത്തായാലും പൊതുസ്ഥലത്തു പുതുവത്സരം ആഘോഷിക്കണമെങ്കില്‍, പാര്‍ക്കിംഗ് എന്ന കഠിന പാത പിന്തുടര്‍ന്ന് മതിയാവൂ. 'പാര്‍ക്കിംഗ് പ്രശ്നം മറികടന്ന്, സ്‌കൈ ടവര്‍ വരെയുള്ള നീണ്ട കാല്‍നട യാത്രക്ക് അതിന്റേതായ മൂല്യമുണ്ട്. കൗണ്ട്ഡൌണ്‍ സീറോ ആകുന്നതു വരെ ഒച്ചവെച്ചും, കൂവിയും, നിലവിളിച്ചുമെല്ലാം ആഘോഷിച്ചത് തീര്‍ത്തും ആനന്ദകരം. സന്തോഷം നിറഞ്ഞ അനവധിപ്പേരാള്‍ ചുറ്റപ്പെട്ടിരുന്നു. ഈ നിമിഷം ഒരിക്കലും മറക്കില്ല. ഒരു പുത്തന്‍ അനുഭവമായിരുന്നു' എന്ന് നവ്യയുടെ ക്യാപ്ഷന്‍