മലയാളത്തിന്റെ പ്രിയ നടി നവ്യ സിനിമയിലേക്ക് മടങ്ങിവരുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം അറിയിച്ചത്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ശക്തമായ സ്ത്രീകഥാപാത്രവുമായിട്ടാണ് തന്റെ മടങ്ങി വരവെന്നാണ് നടി വെളിപ്പെടുത്തിയത്.
വികെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'തീ' എന്ന് പേരിട്ട ചിത്രത്തില്‍ ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള നവ്യയുടെ രണ്ടാംവരവ്.താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിരാലംബയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രത്തിന് ആധാരം.
എട്ട് വര്‍ഷത്തിന് ശേഷമാണ് നവ്യ വീണ്ടും സിനിമയിലേക്കെത്തുന്നത്.
മഞ്ജു വാര്യരുടെ തിരിച്ചുവരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്ന് നടി വ്യക്തമാക്കി. നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു, അതിനാലാണ് മടങ്ങിവരവിന് കാലതാമസം എടുത്തതെന്നും നവ്യ പറഞ്ഞു. 2014-ല്‍ പുറത്തിറങ്ങിയ 'ദൃശ്യ' എന്ന കന്നഡ ചിത്രമാണ് നടി അവസാനം അഭിനയിച്ച ചിത്രം.