മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍ തന്റെ വിശേഷങ്ങളും ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളുമൊക്കെ ആരാധകരുമായി പങ്ക് വക്കാറുള്ള ആളാണ്. ഇപ്പോള്‍ വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം നടി പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
തന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് നടി പങ്കിട്ടത്. സന്തോഷത്തിനും വേദനകള്‍ക്കും പാഠങ്ങള്‍ക്കും നന്ദിയെന്നും അതാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നുമാണ് നവ്യ കുറിച്ചിരിക്കുന്നത്.
''ദൈവമേ, എന്നെ അനുഗ്രഹിച്ച നന്മയ്ക്കും എന്നെ രൂപപ്പെടുത്തിയ തിന്മയ്ക്കും നന്ദി. എല്ലാ സന്തോഷത്തിനും, എല്ലാ വേദനയ്ക്കും, എല്ലാ പാഠങ്ങള്‍ക്കും... അതെല്ലാം തന്നെയാണ് എന്നെ ഇന്നത്തെ നിലയില്‍ എത്തിച്ചത്...ഇതിനെല്ലാം ഞാന്‍ നന്ദിയുള്ളവളാണ്....'' എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. ഫ്‌ലൈറ്റ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് നവ്യയുടെ കുറിപ്പ്.