കേരളാ വിഷന്‍ അവാര്‍ഡ് ദാന പരിപാടിക്കിടെ ഉണ്ടായ അവിസ്മരണീയ നിമിഷങ്ങള്‍ പങ്ക് വച്ച് നാദിര്‍ഷ.നാദിര്‍ഷയുടെ പാട്ടിനെ അഭിനന്ദിച്ച് സംവിധായകന് ഹരിഹരന് പറഞ്ഞ വാക്കുകളാണ് നാദിര്‍ഷ പങ്ക് വച്ചത്.പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹരിഹരന്. ചടങ്ങില്‍ നാദിര്‍ഷയുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. പാട്ട് കേട്ട ഹരിഹരന് പരിപാടിയ്ക്ക് ശേഷം നാദിര്‍ഷയെ അഭിനന്ദിക്കുകയായിരുന്നു. ഇയാളെ അഭിനന്ദിക്കാതെ പോയാല്‍ അത് മഹാ അപരാധമായിപ്പോകും. ഞാനൊരു സംഗീതപ്രേമിയാണ്. വിരട്ടിക്കളഞ്ഞു മക്കളെ,'നാദിര്‍ഷയെ ചേര്‍ത്തുപ്പിടിച്ച് ഹരിഹരന് പറഞ്ഞതിങ്ങനെ
നാദിര്‍ഷ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ: കേരളാ വിഷന്‍ അവാര്‍ഡ് ദാന'ചടങ്ങില്‍ എനിക്ക് അവാര്‍ഡ് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ 'നാദിര്‍ ഷോ ' എന്ന ഞങ്ങളുടെ ടീമിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു. ആദ്യത്തെ എന്റെ മൂന്ന് ഗാനങ്ങളില്‍ ഹരിഹരന് സാറിന്റെ സര്‍ഗ്ഗം എന്ന ചിത്രത്തിലെ 'സംഗീതമേഅമരസല്ലാപമേ 'എന്ന ഗാനവും ഞാന്‍ പാടിയിരുന്നു.അതു കേട്ടിട്ട് സ്റ്റേജിന്റെ പിന്നില്‍ എന്നെ അന്വേഷിച്ച് വന്ന് കെട്ടിപ്പിടിച്ച് സാക്ഷാല്‍ ഹരിഹരന് സാര്‍ പറഞ്ഞ ഈ സ്വപ്നതുല്യമായ വാക്കുകള്‍...അതിനും അപ്പുറത്തേക്ക് തത്ക്കാലം ഒരു അവാര്‍ഡും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹരിഹരനൊപ്പമുള്ള വീഡിയോ ഷെയര്‍ ചെയ്ത് നാദിര്‍ഷ കുറിച്ചു.