ഒരു പൂച്ച അല്ലെങ്കില്‍ നായ അല്ലെങ്കില്‍ എന്തിനെ എങ്കിലും വീട്ടില്‍ തങ്ങളുടെ സ്വന്തം പെറ്റായി വളര്‍ത്താന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. ചിലര്‍ക്ക് പെറ്റായി വിലകൂടിയ നായക്കള്‍ ആകാം അല്ലെങ്കില ചിലര്‍ക്ക് വില കൂടിയതോ നാടനോ ആയ പൂച്ചകുഞ്ഞുങ്ങളും ആകാം. എന്ത് മൃഗമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്ന അതിനെ പേരൊക്കെ ഇട്ട് നമ്മുടെ സ്വന്തമായായാണ് വളര്‍ത്തുക. കുടുംബത്തിലെ ഒരു അംഗം പോലെ തന്നെയായിരിക്കും നമ്മള്‍ അതിനെ വളര്‍ത്തുക. അതിന് എന്തെങ്കിലും സംഭവിച്ചാല്‍ കൂടി വീട്ടിലുള്ളവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. അപ്പോള്‍ പെറ്റ് ആശുപത്രിയുടെ അശ്രദ്ധ മൂലം ആ പെറ്റ് ചത്ത് പോയാലോ... അതേ ഇപ്പോള്‍ അങ്ങനെയൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. സംവിധായകന്‍ നാദിര്‍ഷയുടെ പ്രിയപ്പെ പൂച്ചയാണ് അത്തരത്തില്‍ പെറ്റ് ആശുപത്രിയുടെ അനാസ്ഥ മൂലം ചത്തുപോയിരിക്കുന്നത്.
എറണാകുളം പെറ്റ് ഹോസ്റ്റപിറ്റലിനെതിരെ അദ്ദേഹം പരാതിയും നല്‍കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിര്‍ഷ ഇക്കാര്യം പറയുന്നത്. കുളിപ്പിക്കാന്‍ കൊണ്ടുപോയ പൂച്ചയെ കൊന്നു എന്നാണ് നാദിര്‍ഷ പോാസ്റ്റില്‍ പറയുന്നത്. എറണാകുളം പെറ്റ് ഹോസ്റ്റപിറ്റലിനെതിരെ നാദിര്‍ഷ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട മൃഗവുമായി ചെന്ന് അബദ്ധം സംഭവിക്കരുത്.
ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട ുേെല നെ നല്കരുതേ എന്ന് അപേക്ഷിക്കുന്നു. ഞാന്‍ കേസ് കൊടുത്തിട്ടുണ്ടെന്നുമാണ് നാദിര്‍ഷ ഫേയ്സ് ബുക്കില്‍ കുറിച്ചത്. തന്റെ പൂച്ചയെ കൊന്നതാണെന്നാണ് നാദിര്‍ഷ പറയുന്നത്. തന്റെ പൂച്ചയെ പരീക്ഷണ വസ്തുവാക്കിയെന്നും ഡോക്ടര്‍ ഇല്ലാതെയാണ് അനസ്തീസിയ നല്‍കിയതെന്നും നാദിര്‍ഷ പറഞ്ഞു. ഈ പൂച്ച കുറച്ച് അഗ്രസീവ് ആയതുകൊണ്ട് തന്നെ അനസ്തീസിയ നല്‍കിയതിന് ശേഷമേ ഗ്രൂമിങ് ചെയ്യാന്‍ പാടുള്ളു എന്ന് പറഞ്ഞിരുന്നു.
എന്നാല്‍ സാരമില്ല എന്നും അനസ്തീസിയ നല്‍കാതെ തന്നെ ഗ്രൂം ചെയ്യാം എന്നുമായിരുന്നു ഹോസ്റ്റപിറ്റലിലെ ജീവനക്കാരുടെ മറുപടി. തുടര്‍ന്ന് പൂച്ചയെ കഴുത്തില്‍ കുരുക്കിട്ട് വലിച്ചുകൊണ്ടാണ് ഗ്രൂമിങ്ങിന് കൊണ്ടുപോയത്. ഇത് എന്റെ മകളാണ് കണ്ടത്. പിന്നീട് അവര്‍ വന്ന് പറയുന്നത് എന്റെ പൂച്ച ചത്തു എന്നാണ്. അനസ്തീസിയ നല്‍കിയതിന് ശേഷം ചത്ത് പോകുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ അവര്‍ എന്റെ പൂച്ചയെ കൊന്നുകളയുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
എന്നെപ്പോലെ ഭാര്യയ്ക്കും മക്കള്‍ക്കും പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. എന്റെ അനുജന്‍ സമദും അരുമമൃഗങ്ങളെയും പക്ഷികളെയും ഏറെ സ്നേഹിക്കുന്നയാളാണ്. സമദ് ഒരുപാട് പൂച്ചകളെയും പക്ഷികളെയുമൊക്കെ പലയിടങ്ങളില്‍നിന്ന് കൊണ്ടുവരുന്നയാളാണ്. എന്റെ മക്കളായ ആയിഷയ്ക്കും ഖദീജയ്ക്കും പൂച്ചകളെന്നുവെച്ചാല്‍ ജീവനാണ്. ഖദീജയാണ് പലപ്പോഴും പൂച്ചയെ ഗ്രൂമിങ്ങിന് കൊണ്ടുപോകാറുള്ളത്. അവള്‍ തന്നെയാണ് പരാതി എഴുതി പോലീസിന് കൊടുത്തതും.' പേര്‍ഷ്യന്‍ ഇനമായ ചക്കരയുടെ വിലയല്ല ഇവിടത്തെ പ്രശ്നം. നമ്മളെപ്പോലെ ജീവനുള്ള ഒരു മൃഗം തന്നെയായിരുന്നു ചക്കര. അതിന്റെ ജീവന്‍ അശ്രദ്ധ മൂലം കവര്‍ന്നെടുത്തതിലെ അവകാശ ലംഘനവും സങ്കടവുമാണ് എന്റെ പ്രശ്നം. ഓരോ ജീവനും വിലപ്പെട്ടതല്ലേ. പൂച്ചയ്ക്ക് അനസ്തീസ്യ കൊടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അത് മരണകാരണമാകും. ഇവിടെ സംഭവിച്ചതും അതുതന്നെ.''
സംഭവത്തില്‍ നിയമപോരാട്ടം നടത്താനാണ് നാദിര്‍ഷയുടെ തീരുമാനം. ''ഇത് എന്റെ പൂച്ചയുടെ മാത്രം പ്രശ്നമല്ല. ഇനിയൊരു മിണ്ടാപ്രാണിക്കും ഈ ഗതി വരരുതെന്ന നിലയിലാണ് ഞാന്‍ ചക്കരയുടെ മരണത്തെ സമീപിക്കുന്നത്.'' നാദിര്‍ഷ പറഞ്ഞു.