ദീര്‍ഘകാലത്തെ വിശ്രമത്തിന് ശേഷം നടന്‍ മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേക്ക് മടങ്ങിയെത്തിയെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ കുടുംബസഹിതം യാത്രചെയ്തപ്പോള്‍ എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയെ യാത്രയയക്കാന്‍ ഒപ്പം എത്തിയിരുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യയുമാണ്. ഇതിന്റെ ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടിക്കും ഉമ്മ സുല്‍ഫത്തിനും സ്‌നേഹചുംബനം നല്‍കിയാണ് ദുല്‍ഖര്‍ യാത്രയാക്കിയത്. ആരാധകരെ മമ്മൂട്ടി കൈവീശി അഭിസംബോധന ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സ്റ്റാഫ് ആയ ശരത് ടി.കെയാണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മമ്മൂട്ടി കുറച്ച് കാലം സിനിമാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ഈ മാസം ആരംഭത്തില്‍ തന്നെ പുതിയ പ്രോജക്റ്റുകളുമായി തിരക്കിലേക്കു മടങ്ങിയെത്തി. മമ്മൂട്ടിയുടെ ഈ തിരിച്ചുവരവിന് ആരാധകരില്‍ വന്‍ ആവേശമാണ്. നിലവില്‍ അദ്ദേഹം പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങില്‍ സജീവമായിരിക്കുകയാണ്. ഫലപ്രദമായ വിശ്രമവും ചികിത്സയും നേടിയ ശേഷം താരം പൂര്‍ണ ആരോഗ്യവാനായി വീണ്ടും മികവുറ്റ പ്രകടനത്തിന് തയ്യാറാവുകയാണ്.