Latest News

ജീവിതത്തില്‍ അനുഗ്രഹമായെത്തി ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമ;പുതിയ അനുഭവങ്ങള്‍, ഓര്‍മകള്‍, പുതിയ ബന്ധവും;ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാനും റൗഡിതാന്‍ സിനിമ റിലീസ് ചെയ്ത ദിവസം നയന്‍താര കുറിച്ചത്

Malayalilife
ജീവിതത്തില്‍ അനുഗ്രഹമായെത്തി ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സിനിമ;പുതിയ അനുഭവങ്ങള്‍, ഓര്‍മകള്‍, പുതിയ ബന്ധവും;ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാനും റൗഡിതാന്‍ സിനിമ റിലീസ് ചെയ്ത ദിവസം നയന്‍താര കുറിച്ചത്

തെന്നിന്ത്യന്‍ നായിക നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 'നാനും റൗഡി താന്‍' റിലീസ് ചെയ്തിട്ട് ഒമ്പത് വര്‍ഷങ്ങള്‍ തികയുകയാണ്. ഈ വേളയില്‍ തന്റെ ജീവിതം മാറ്റിമറിച്ച സിനിമയുടെ ഓര്‍മ പങ്കുവെക്കുകയാണ് നയന്‍സ്.

ചിത്രം തനിക്ക് അനുഗ്രഹമായി വന്നുവെന്നും പുതിയ പാഠങ്ങളും അനുഭവങ്ങളും തന്നുവെന്നും നടി പറയുന്നു. നാനും റൗഡി താന് നന്ദി പറയുന്നതിനൊപ്പം സിനിമയുടെ ബിടിഎസ് ദൃശ്യങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

'എന്റെ ജീവിതം അുഗ്രഹീതമാക്കാനും, എന്നന്നേക്കുമായി മാറ്റി മറിക്കാനും വന്ന സിനിമ, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നാണ് നാനും റൗഡി താന്‍ എന്ന സിനിമ റിലീസ് ആയത്. ജനങ്ങളില്‍ നിന്നും പുതിയ സ്നേഹം കിട്ടിയതിനും, ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതിലും, ഒരുപാട് നല്ല അനുഭവങ്ങളും, ഓര്‍മകളും , പുതിയ ബന്ധങ്ങളും നല്‍കിയതിന് ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും. പിന്നെ, തീര്‍ച്ചയായും എന്റെ ആള് വിഘ്നേശ് ശിവന്, നാനും റൗഡി താന്‍ എന്ന സിനിമയിലൂടെ അവനെ എനിക്ക് തന്നത് നയന്‍താര കുറിച്ചു. എന്റെ സ്പെഷ്യല്‍ സിനിമയാണ് ഇത് എന്ന് സ്വയം ഓര്‍മപ്പെടുത്തിക്കൊണ്ട് ഫോണില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ പോസ്റ്റ് എന്നും നയന്‍താര പറയുന്നുണ്ട്.

2015 ല്‍ ആണ് വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം റിലീസായത്. നയന്‍താരയ്ക്കൊപ്പം വിജയ് സേതുമപതി നായകനായി എത്തിയ സിനിമ നിര്‍മിച്ചത് ധനുഷ് ആണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടും ഇന്നും ഹിറ്റാണ്. സിനിമയുടെ കഥ പറയാനായി നയന്‍താരയുടെ അടുത്ത് പോയതിനെ കുറിച്ച് വിഘ്നേശ് ശിവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. സിനിമ നയന്‍താര ഓകെ പറഞ്ഞാലും ഇല്ലെങ്കിലും, ലേഡി സൂപ്പര്‍സ്റ്റാറിനെ ഒന്ന് നേരില്‍ കാണാമല്ലോ എന്ന ആഗ്രഹമായിരുന്നുവത്രെ വിഘ്നേശ് ശിവന്. കാണുക മാത്രമല്ല, ജീവിതത്തില്‍ കൂടെ കൂട്ടാനും സാധിച്ചു എന്നതാണ് സത്യം.

സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ തന്നെ പ്രണയ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രണ്ടു പേരും അത് നിഷേധിച്ചു. നയന്‍താരയെക്കാള്‍ ഒരു വയസ്സ് പ്രായം കുറവാണ് വിഘ്നേശ് ശിവന്, തനിക്ക് ആരാധന മാത്രമാണെന്ന് ഒരിക്കല്‍ സംവിധായകന്‍ പ്രതികരിച്ചു. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളാണെന്നായി രണ്ടു പേരും. പിന്നീട് പല അവസരങ്ങളിലായി ഇരുവരും ആ ഗോസിപ്പ് പൊട്ടിച്ചു. 2022 ല്‍ ആയിരുന്നു നയന്റെയും വിക്കിയുടെയും വിവാഹം. ഇന്ന് ഉലകിന്റെയും ഉയിരിന്റെയും അച്ഛനും അമ്മയുമാണ്.

 

Read more topics: # നയന്‍താര
naanum rowdy thaan 9 year

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES