എമ്പുരാന് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ സ്മ്മാനിച്ച് മുരളി ഗോപിയുടെ പോസ്റ്റ്. മുരളിയും ആന്റണി പെരുമ്പാവൂരും ആണ് ചിത്രത്തില്‍. എമ്പുരാനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ ഒരു വലിയ തീരുമാനം പ്രഖ്യാപിക്കുന്നതിന്റെ സൂചന ആയിട്ടാണ് ് ചിത്രത്തെ ആരാധകര്‍ കാണുന്നത്.
'പ്രൊഡ്യൂസര്‍ കാണാന്‍ വരുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, സൈസിലാണ് കാര്യം' എന്നാണ് ഫോട്ടോയ്ക്ക് മുരളി നല്‍കിയ ക്യാപ്ഷന്‍.മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം റിലീസായ അന്നുമുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാം ഭാഗമായ എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.
'അണ്ണാ ആ ഡയറക്ടറോട് ഒന്ന് പറയണം' ( കേള്‍ക്കുന്നതായി തോന്നുന്നു) എന്നാണ് പൃഥ്വിരാജ് കുറിച്ചത്.400 കോടി രൂപയോളമായിരിക്കും എമ്പുരാന്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുക. പൂര്‍ണ്ണമായും കൊമേഴ്സ്യല്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിലാണ് ചിത്രമൊരുക്കുന്നത്.