എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ മാറ്റി മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേര്‍ത്തുവെച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് മുരളി ഗോപിയെ പിന്തുണച്ച് കമന്റുമായി എത്തിരിക്കുന്നത്. '
തൂലികയുടെ കരുത്ത് ഇനിയും പ്രതീക്ഷിക്കുന്നു, വര്‍ഗീതയ്ക്കെതിരെ ചലിക്കുന്ന ആ തൂലികയോട് എന്നും ബഹുമാനം' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
മാര്‍ച്ച് 27നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു.
ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.ഇതിനിടെയാണ് മുരളി ഗോപി ഫെയ്‌സ്ബുക് പേജിന്റെ കവര്‍ ചിത്രം മാറ്റിയത്.