മുസ്തഫയുടെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം 'മുറ'; ഒക്ടോബര്‍ 18 ന് തിയേറ്ററുകളിലേക്ക് 

Malayalilife
topbanner
 മുസ്തഫയുടെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം 'മുറ'; ഒക്ടോബര്‍ 18 ന് തിയേറ്ററുകളിലേക്ക് 

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ' ഒക്ടോബര്‍ 18 ന് തിയേറ്ററുകളിക്കെത്തും. സുരാജ് വെഞ്ഞാറമൂടും യുവ താരം ഹ്രിദ്ധു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, തഗ്‌സ്, മുംബൈക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലും ക്രാഷ് കോഴ്‌സ് വെബ്സീരിസിലും തന്റെ മികവാര്‍ന്ന പ്രകടനത്തിന് ശേഷമാണ് മലയാളി കൂടിയായ ഹൃദു മുറയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുറയിലെ റിലീസായ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇരുപത്തിയഞ്ചു ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി തരംഗമായിമാറുകയാണ് മുറയുടെ ടീസര്‍. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

നിര്‍മ്മാണം : റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Read more topics: # മുറ
muhammed musthafa suraj venjaramoodu mura

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES