എംടി വാസുദേവന്‍ നായര്‍ തിരകഥയില്‍ മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന രണ്ടാംമൂഴം ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്. കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് കിംഗ് ഖാന് ഈ കാര്യം വെളിപ്പെടുത്തിയത്. രണ്ടാമൂഴത്തിന്റെ ചിത്രീകരണത്തില്‍ കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് തിരക്കഥ തിരികെ വേണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എം ടി.
'രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ല . പക്ഷേ മഹാഭാരതം പോലുള്ള മഹത്തായ കഥ സിനിമയാക്കാന്‍ മലയാള സിനിമാലോകത്തിന് സാധിക്കും. അത്രയേറെ പ്രതിഭകള്‍ മലയാള സിനിമയിലുണ്ട്. മൂന്നുവര്‍ഷം മുമ്ബ് മഹാഭാരതം വായിച്ചിട്ടുണ്ട്.അത് വലിയ രീതിയില്‍ ആകര്‍ഷിച്ചു. മലയാളത്തില്‍ നിന്നുള്ള അത്തരം ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തില്‍ ആയിരം കോടി രൂപ ബജറ്റില്‍ സിനിമ ഉണ്ടാകുന്നത് സന്തോഷകരമാണ്-ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രം പ്രവാസി വ്യവസായിയായ ബി.ആര് ഷെട്ടിയാണ് നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഭീമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ നൂറോളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്കൊപ്പം ഹോളിവുഡിലെ വമ്പന്മാരും മോഹന്‍ലാലിനൊപ്പം അണിനിരക്കും. രണ്ടാമൂഴം കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് നല്കിയ അപ്പീല്‍ ജനുവരി 15നാണ് കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുക.