Latest News

ചന്ദ്രന്റെ നീല വെളിച്ചത്തില്‍ തുടങ്ങിയ ടൈറ്റില്‍ കാര്‍ഡും; പ്രണയവും നര്‍മവും ഇഴകലര്‍ന്ന കഥാസന്ദര്‍ഭങ്ങളും; മുകുന്ദന്റേയും രാധയുടേയും പ്രണയത്തിലൂടെ മലയാളസിനിമയ്ക്ക് ലഭിച്ചത് മികച്ച താരജോഡികളെ; വേറിട്ട പ്രമേയത്തിലൂടെ ലാല്‍ജോസ് അവതരിപ്പിച്ച ഗ്രാമീണഭംഗി ഇന്നും കാഴ്ചവിരുന്ന്; പ്രണയത്തിന്റെ അതിതീവ്രഭാവങ്ങളെ അവതരിപ്പിച്ച ചിത്രം ദിലീപിന്റെ മാസ്റ്റര്‍ പീസ് മൂവി ; ശ്രാവണഗിരിയിലെ ആ നഷ്ടപ്രണയകഥ ' ചന്ദ്രനുദിക്കുന്ന ദിക്കില്‍'' റിവ്യു

എം.എസ്.ശംഭു
ചന്ദ്രന്റെ നീല വെളിച്ചത്തില്‍ തുടങ്ങിയ ടൈറ്റില്‍ കാര്‍ഡും; പ്രണയവും നര്‍മവും ഇഴകലര്‍ന്ന കഥാസന്ദര്‍ഭങ്ങളും; മുകുന്ദന്റേയും രാധയുടേയും പ്രണയത്തിലൂടെ മലയാളസിനിമയ്ക്ക് ലഭിച്ചത് മികച്ച താരജോഡികളെ; വേറിട്ട പ്രമേയത്തിലൂടെ ലാല്‍ജോസ് അവതരിപ്പിച്ച ഗ്രാമീണഭംഗി ഇന്നും കാഴ്ചവിരുന്ന്; പ്രണയത്തിന്റെ അതിതീവ്രഭാവങ്ങളെ അവതരിപ്പിച്ച ചിത്രം ദിലീപിന്റെ മാസ്റ്റര്‍ പീസ് മൂവി ; ശ്രാവണഗിരിയിലെ ആ നഷ്ടപ്രണയകഥ ' ചന്ദ്രനുദിക്കുന്ന ദിക്കില്‍'' റിവ്യു

ന്ദ്രന്റെ നീല വെളിച്ചത്തില്‍ ടൈറ്റില്‍ കാര്‍ഡ്..! പിന്നീട് കര്‍ണാടകയിലെ തെരുവോരം കാണിച്ച് കൊണ്ട് ക്യാമറ പോകുന്നത് ഒരു സിനിമാ കൊട്ടകിലേക്ക്. ജാക്കിച്ചാന്റെ ആക്ഷന്‍ പടം വെള്ളിത്തിരയില്‍ നിറംപകര്‍ന്ന് ആടുമ്പോള്‍  തീയറ്റിലേക്ക് വൈകി കടന്നു വരുന്ന രണ്ടുപെണ്‍കുട്ടികള്‍. അവരിലൊരാള്‍ കഥയിലെ മറ്റൊരു നായിക കൂടിയായ ഹേമയാണ്. കഥയെന്തായെന്നും നായിക രംഗപ്രവേശനം ചെയ്‌തോ എന്നൊക്കെ അടുത്തുള്ള ചെറുപ്പക്കാരനോട് ചോദിക്കുന്നുണ്ട്. 

തന്റെ സിനിമാ ആസ്വാദനത്തിനിടയില്‍ രസം കൊല്ലിയായി പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ ശരങ്ങള്‍ പോലെ പാഞ്ഞത് കൊണ്ടാകണം മുകുന്ദന്‍ അതിനെല്ലാം തീര്‍ത്തും മടുപ്പോടെ ഉത്തരം പറഞ്ഞൊപ്പിക്കാന്‍ ശ്രമിച്ചത്. മുകുന്ദന്റെ കണ്‍കളില്‍ നഷ്ടബോധത്തിന്റെ അലയൊലികള്‍ എപ്പോഴും നിഴലിക്കുന്നു. എന്തിനെന്നില്ലാതെ തന്റെ ജീവിതലക്ഷ്യം എന്തെന്ന് പോലും അറിയാതെ അലസമായി നടക്കുന്ന നായകനെയാണ് തുടക്കത്തില്‍ കാണിക്കുന്നത്. 1999ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ തുടക്കമാണിത്. ദിലീപ് കാവ്യ ജോഡികള്‍ക്കൊപ്പം സംയുക്തവര്‍മയും നായികറോളിലെത്തിയപ്പോള്‍ ഇരട്ടനായികമാരെ കൊണ്ടും വിജയം കൈവരിച്ച ചിത്രം. ചിത്രത്തില്‍ നിന്ന് ജീവിതത്തിനുള്ള ഏകമാറ്റം യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപിന്റെ ഭാര്യയായി കാവ്യയും, ബിജു മേനോന്റെ ഭാര്യയായി സംയുക്തയും കുടുംബ ജീവിതം തുടരുന്നു എന്നത് തന്നെ. മുകുന്ദന്‍ എന്ന റോളില്‍ ദിലീപും രാധയായി കാവ്യയുമെത്തുന്നു.

മൈസുരിലെ നായേഴ്‌സ് ടാക്‌സി സര്‍വീസസിലെ ടാക്‌സി ജീവനക്കാരനായ മുകുന്ദന്റെ ജീവിതം കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ആദ്യ ഭാഗത്തില്‍ തീയറ്ററില്‍ കണ്ട ഹേമ എന്ന പെണ്‍കുട്ടിയെ തന്റെ ഓട്ടത്തിനിടയില്‍ വീണ്ടും കണ്ടുമുട്ടുന്നു. അപ്പോഴാണ് അറിയുന്നത് ബാലേ സംഘത്തിലുള്ള യുവതിയാണെന്ന്. കഥ മുന്നോട്ടുപോകുമ്പോള്‍ ഇവര്‍ കൂടുതല്‍ അടുക്കുന്നുണ്ട്. മുകുന്ദന്റെ ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് ഒതുങ്ങാവുന്ന റൂമില്‍ അന്തേവാസിയായി മറ്റൊരാള്‍ കൂടിയുണ്ട്. വേലുക്കുട്ടി എന്ന പേരിലെത്തുന്ന പപ്പുവിന്റെ കഥാപാത്രമാണത്. ആളൊരല്‍പം തരികിടയാണെന്ന് മുകുന്ദന്‍ തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്.

 തന്റെ പേരില്‍ കാശ് കടം വാങ്ങി മുങ്ങുക, റൂമിലേക്ക് യുവതികളെ കൊണ്ടുവരുക എന്നിങ്ങനെ ഉടായിപ്പ് പരിപാടികള്‍ ആയതോടെ മുകുന്ദന്‍ ഇയാളെ അവിടെ നിന്ന് ഓടിക്കുന്നു. പിന്നീട് ഒറ്റയ്ക്കായ വേളകളിലെല്ലാം അവന്‍ പഴയ ഒരു ടേപ്പ് റിക്കോര്‍ഡിങ് കാസ്റ്റ് പതറി അവ കേള്‍ക്കുന്നുണ്ട്. അടുത്ത ദിവസത്തെ ടാക്‌സി ഓട്ടത്തിനിടയില്‍ തന്റെ വണ്ടിയിലേക്ക് കടന്നുവരുന്ന ഒരു യാത്രക്കാരനിലൂടെയാണ് കഥയുടെ കാതല്‍ എന്തെന്് പ്രേക്ഷകന് കിട്ടി തുടങ്ങുന്നത്. മദ്യപിച്ച് ബോധരഹിതനായി ലോഡ്ജില്‍ കിടക്കുന്ന തന്റെ ക്ലൈന്റിനെ  ഹോസ്പിറ്റിലെത്തിക്കുന്നതോടെ ഇവിടെ നിന്നും തന്റെ ഫ്‌ളാഷ് ബാക്ക് തുടങ്ങുന്നു. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി കടന്നെത്തുന്ന പെണ്‍കുട്ടി തന്റെ ഓര്‍മകളിലെ എല്ലാം എല്ലാമായ രാധയാണെന്ന് മുകുന്ദന്‍ തിരിച്ചറിയുന്നതോടെ ഫ്‌ളാഷ് ബാക്കിലേക്ക് സിനിമ പോകുന്നു.

പിന്നെ കാണിക്കുന്നത് മുകുന്ദന്‍ വിസ്മൃതിയിലാഴ്ത്തിയ തന്റെ നഷ്ടപ്പെട്ട ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. കര്‍ണാടകയിലെ ശ്രാവണഗിരിയെന്ന ഗ്രാമത്തിലെ ബാങ്കിങ് ജീവനക്കാരനായിരുന്നു മുകുന്ദന്‍. ഇവിടെ നിന്ന് ടാക്‌സി ഡ്രൈവറിലേക്ക എങ്ങനെ എത്തപ്പെട്ടു എന്ന പ്രേക്ഷകന്റെ കാത്തിരിപ്പായിരിക്കും ഈ ചിത്രം. ഗ്രാമത്തിലേക്ക് കടന്നെത്തുന്നതോടെ മുകുന്ദന്‍ താന്‍ എത്തപ്പെട്ട പുതിയ ഇടത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കുന്നു..!

ആ കാഴ്ചക്കിടയിലാണ് തന്റെ എല്ലാ എല്ലാമായ രാധയെ കണ്ടുമുട്ടുന്നത്. ഒരു പാട്ട് സീനിന്റെ ചടുലതയോടെയാണ് രാധയും മുകുന്ദനും തമ്മിലുള്ള കണ്ടുമുട്ടല്‍ സംവിധായകന്‍ അവതരിപ്പിക്കുന്നത് തന്നെ. ഗ്രാമീണകഥയെ ഇത്ര ലളിതമായി അവതരിപ്പിക്കാന്‍ ലാല്് ജോസിനോളം വലിയ ബ്രില്യന്റ് മലയാളത്തില്‍ ഒരുപക്ഷേ മറ്റൊരു സംവിധായകനും കാണില്ല. അതിന് ഒരിക്കല്‍ കൂടി അടിവരയിടുന്ന ചിത്രം കൂടിയാണിത്. ദിലീപ് ലാല്‍ ജോസ് ഹിറ്റുകളിലെ മറ്റു ചിത്രങ്ങളിലും മേക്കിങ്ങിലെ ഈ ബ്രില്യന്‍സ് കാണുവാന്‍ സാധിക്കും. 

ശ്രാവണഗിരിയിലെ ബാങ്കിലേക്ക് എത്തുന്നതോടെ ഇവിടുത്തെ ബാങ്കിങ് മേഖലയിലെ തട്ടിപ്പുകളൊക്കെ ഫീല്‍ഡ് ഓഫീസര്‍ കൂടിയായ മുകുന്ദന്‍ കണ്ടുപിടിക്കുന്നു. ഇത് തന്റെ മേലുദ്യോഗസ്ഥനായ ഇന്നസെന്റിനെ വിവരം അറിയിക്കുന്നു. ഗ്രാമവാസികളെ എല്ലാം ബാങ്കിന്റെ പേരില്‍ പറ്റിക്കുന്നതും അത് മുകുന്ദന്‍ വെളിച്ചത്ത് കെണ്ടുവരുന്നതും അറിയുന്നതോടെ ബൊപ്പയ്യന്‍ എന്ന ഗ്രാമത്തിലെ ഗുണ്ടയ്ക്ക് മുകുന്ദനോട് വിരോധമാകുന്നു. കാലിവളര്‍ത്ത് മുഖ്യആശ്രയമായ ആ ഗ്രാമത്തിലെ സാധാരണ കര്‍ഷകരെ പറ്റിക്കുകയാണെന്ന് ഇയാള്‍ തിരിച്ചറിയുന്നതോടെ കടുത്ത നടപടിയിലേക്ക് നായകന്‍ പോകുന്നു. ഇതിനിടയിലും താന്‍ അവിചാരിതമായി കണ്ടുമുട്ടിയ രാധയെന്ന പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കാണാന്‍ മുകുന്ദന്‍ ശ്രമിക്കുന്നുണ്ട്. ഗ്രാമത്തിലെ പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയ ഏക പെണ്‍കുട്ടി രാധയാണ്. അത്യാവശ്യം ഇംഗ്ലീഷൊക്കെ രാധയ്ക്ക് അറിയാം. മുകുന്ദനെ നിരന്തരം കാണുന്നതിലൂടെ ഇവര്‍ തമ്മില്‍ അടുക്കുന്നു. 

ഇടയ്ക്ക് കടന്നുവരുന്ന് പാട്ട് സീനുകളൊക്കെയാണ് ഈ ലാല്‍ജോസ് ചിത്രത്തെ അതിതീവ്രപ്രണയഭാഷ്യം നല്‍കുന്നത്. യേശുദാസ്, എം.ജി ശ്രീകുമാര്‍, ചിത്ര, സുജാത എന്നിവരാണ് ഗാനങ്ങള്‍ പാടിയത്. ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും ഗ്രാമത്തിലെ ഗുണ്ടാവിളയാട്ടങ്ങളിലൂടെ സാധാരണക്കാരെ പറ്റിക്കുന്ന കാഴ്കളൊക്കെ ഇക്കാലത്തും തുടരുമ്പോഴും ഈ ചിത്രം കാലികപ്രസ്‌കതമാകുന്നുണ്ട് എന്ന് കരുതാം. എങ്കിലും ചിത്രത്തിന്റെ ഹൈലൈറ്റ് അതിവൈകാരികമായ പ്രണയ മുഹൂര്‍ത്തങ്ങളാണ്. രാധയും മുകുന്ദനും തമ്മിലുള്ള ഈ പ്രണയരംഗങ്ങള്‍ തന്നെയാണ് 90കളില്‍ ഓരോ യുവാക്കളുടേയും ഹരമായിരുന്നത്. മറ്റ് കഥാപാത്രങ്ങളായി കടന്നെത്തുന്ന ലാലിന്റെ റോള്‍, ജഗദീഷിന്റെ പ്യൂണ്‍ റോള്‍, ഇന്ദ്രന്‍സിന്റെ റോള്‍ എന്നിവ ശ്രദ്ധേയമായ പങ്കുവച്ചു. കഥാപാത്രങ്ങളെ പോലെ തന്നെ കഥാപാത്ര നിര്‍ണയത്തിനും ചിത്രം വഹിച്ച പങ്ക് വിജയമായിരുന്നു. കാസ്റ്റിങില്‍ പോലും കഥയും തിരക്കഥയും ഒരുക്കിയ ബാബു ജനാര്‍ത്ഥനനും സംവിധായകന്‍ ലാല്‍ ജോസിനും ദീര്‍ഘവീക്ഷണമുണ്ടായിരുന്നു.

തീവ്രമായ ഒരുപ്രണയത്തിന്റെ കഥ മുന്നോട്ടുപോകുമ്പോള്‍ ക്ലൈമാക്‌സ് സമ്മാനിക്കുന്ന വേറിട്ട അനുഭവവും ശരാശരി സിനിമാ ആസ്വാദകനെ ഇന്നും ചിന്തിപ്പിച്ചിരുന്നിരിക്കണം. ഗ്രാമത്തിലെ ചില പ്രശ്‌നങ്ങളില്‍ മുകുന്ദന്‍ ചെന്ന് ചാടുന്നു. രാധയ്ക്ക് മറ്റൊരു വിവാഹം ഈ വേളയില്‍ കടന്നുവരുന്നു. വിവാഹിതയായെങ്കിലും രാധ ഈ ബന്ധത്തില്‍ താല്‍പര്യപ്പെടുന്നില്ല.

ഇവയെല്ലാം ഒത്തുവായിക്കുമ്പോള്‍ ഇന്നത്തെ കാലത്ത് അത് ക്ലീശേ കഥയായി തോന്നുമെങ്കിലും കഥയുടെ അവതരണ ചടുലത തന്നെയാണ് ഈ ചിത്രത്തിന്റെ വിജയഘടകം എന്ന് പറയാതിരിക്കാന്‍ വയ്യ. ക്ലൈമാക്‌സില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു നാടകീയ വിവാഹം ഒരുക്കി രാധയെ തന്റെ ദാമ്പത്യത്തിലേക്ക് തിരികെയെത്തിക്കാന്‍ മുകുന്ദന്‍ ശ്രമിക്കുന്നതോടെ കഥ അവസാനിക്കുകയാണ്. എന്നാല്‍ ഹേമയുടെ കഴുത്തില്‍ കിടന്ന താലി ചരടില്‍ മുകുന്ദന്റെ നിരാശയുടെ തടവറയും ഇല്ലാതായിതീരുന്നു എന്ന വ്യക്തതയും സംവിധായകന്‍ നല്‍കുന്നതോടെ സിനിമ അവസാനിക്കുന്നു.

ചിത്രത്തിന്റെ ഏറ്റവും സ്വാധീന ഘടകം എസ്. കുമാറിന്റെ ഛായാഗ്രാഹകണം തന്നെയായിരുന്നു. ഗ്രാമീണ ഭംഗിയെ എത്ര കൗതുകം ഉണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹം ഒപ്പിയെടുത്തത്. കന്നുകാന്നാലികളും പാടങ്ങളും കര്‍ഷകരും, ചന്തയും പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ പൂന്തോട്ടവും ഉള്‍പ്പടെ ഇന്നുവരെ കടന്നു ചെന്നിട്ടില്ലാത്ത വേറിട്ട പശ്ചാത്തലം സിനിമയിലൂടെ കടന്നെത്തുന്നു. വിദ്യാസാഗറിന്റെ സംഗീതം, രഞ്ജന്‍ എബ്രാഹാമിന്റെ എഡിറ്റിങ് എന്നിവ എടുത്തുപറയേണ്ട ഘടകങ്ങളാണ്.

chandranudikunna dikhil movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES