നെഞ്ചില്‍ ഒരു നീറ്റല്‍ മാത്രം ബാക്കിയാക്കിക്കൊണ്ട് ക്ലൈമാക്‌സില്‍ അവസാനിപ്പികുന്ന എത്രയോ സിനിമകള്‍ ഉണ്ട് . അത്തരം സിനിമകള്‍ പ്രക്ഷക മനസ്സില്‍ എന്നും നിലനില്‍ക്കാറുണ്ട് . അത്തരത്തില്‍ ഒരു സിനിമയാണ് എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം 'സദയം '. സിനിമയുടെ അവസാന 30 മിനിട്ട് മോഹന്‍ലാല്‍ എന്ന നടനിലെ പ്രതിഭയിലെ വൈയ്കാരിക നിമിഷങ്ങള്‍ ഏവര്‍ക്കും തിരിച്ചരിയാന്‍ സാധിക്കും . ചിത്രത്തിലെ സത്യനാഥന്‍ എന്ന കഥാപാത്രത്തക്കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍ .
ആ കഥാപാത്രം ചെയ്യുന്ന വേളയില്‍ ഉളളില്‍ വല്ലാത്ത ഒരു തേങ്ങലായിരുന്നു എന്ന് മാത്യഭൂമി അന്താരാഷ്ട്ര അക്ഷരോല്‍സവത്തില്‍ അദ്ദേഹം വ്യക്തമാക്കി . പതിമൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രതിയെ തൂക്കിലേറ്റാന്‍ ഉപയോഗിച്ച കയറായിരുന്നു സദയത്തിലെ സത്യനാഥന്‍ എന്ന കഥാപാത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത് .
ആ സീന്‍ ചെയ്യുന്ന വേളയില്‍ കയര്‍ കഴുത്തിലേക്ക് വീഴുമ്പോള്‍ അവിടെ അടുത്തുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു . വലിയൊരു ഇരുമ്പ് ഷീറ്റ് തൂക്കിലേറ്റാന്‍ ലിവര്‍ വലിക്കുമ്പോള്‍ ഭിത്തിയിലടിക്കും . ആ വേളയില്‍ ആയിരക്കണക്കിന് കാക്കകളാണ് അടുത്തുളള വലിയ മരത്തില്‍ നിന്ന് പറന്ന് ഉയരുന്നത് . ആ കഥാപാത്രം സമ്മാനിച്ചത് വല്ലാത്തൊരു തേങ്ങലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു .