Latest News

എണ്‍പതുകളില്‍ യൗവനത്തിലേക്ക് പ്രവേശിച്ച ഏതൊരാളുടെയും ആഗ്രഹം ഒരു സര്‍ക്കാര്‍ ജോലിയായിരിക്കും;എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗം എന്റെ സ്വപ്നമായിരുന്നില്ല; സൗഹൃദങ്ങള്‍ക്കൊപ്പം അലക്ഷ്യമായി സഞ്ചരിച്ചപ്പോള്‍ എങ്ങനെയോ സിനിമയിലെത്തി; അപ്പോഴും അച്ഛന്‍ ഒന്ന് മാത്രമേ ചോദിച്ചുള്ളു;മോഹന്‍ലാലിന് പറയാനുള്ളത്

Malayalilife
 എണ്‍പതുകളില്‍ യൗവനത്തിലേക്ക് പ്രവേശിച്ച ഏതൊരാളുടെയും ആഗ്രഹം ഒരു സര്‍ക്കാര്‍ ജോലിയായിരിക്കും;എന്നിട്ടും സര്‍ക്കാര്‍ ഉദ്യോഗം എന്റെ സ്വപ്നമായിരുന്നില്ല; സൗഹൃദങ്ങള്‍ക്കൊപ്പം അലക്ഷ്യമായി സഞ്ചരിച്ചപ്പോള്‍ എങ്ങനെയോ സിനിമയിലെത്തി; അപ്പോഴും അച്ഛന്‍ ഒന്ന് മാത്രമേ ചോദിച്ചുള്ളു;മോഹന്‍ലാലിന് പറയാനുള്ളത്

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വില്ലനായി വെളളിത്തിരയില്‍ എത്തി പിന്നീട് മലയാള സിനിമയുടെ അവസാനവാക്കായി മാറുകയായിരുന്നു താരം.സിനിമ പാരമ്പര്യമില്ല കുടുംബത്തിവല്‍ നിന്ന് വെള്ളിത്തിരയില്‍ എത്തിയ മോഹന്‍ലാലിന്റെ മനസ്സില്‍ കൗമാരക്കാലത്ത് ഉണ്ടായിരുന്ന ആഗ്രഹങ്ങളെക്കുറിച്ചും സിനിമയില്‍ എത്തിയതിനെക്കുറിച്ചും മാതൃഭൂമിയിലെ പളുങ്കുമണികള്‍ എന്ന താരത്തിന്റെ പക്തിയിലൂടെ കുറിക്കുകയുണ്ടായി.

എണ്‍പതുകളില്‍ ജനിച്ച ഭൂരിഭാഗം ആളുകളുടേയും ആഗ്രഹം സര്‍ക്കാര്‍ ജോലിയാണ്. അതു അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ തീര്‍ച്ചയായും ആഗ്രഹം അതു തന്നെയായിരിക്കും. അച്ഛന്‍ ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു എന്നിട്ടും എന്റെ മനസ്സില്‍ സര്‍ക്കാര്‍ ജോലി ഒരു സ്വപ്നമേ ആയിരുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തിരിച്ചറിയുന്ന സത്യം എനിക്കങ്ങനെ സ്വപ്നങ്ങളൊന്നുമില്ലായിരുന്നു എന്നതാണ്.

സൗഹൃദങ്ങള്‍ക്കൊപ്പം അലക്ഷ്യമായി സഞ്ചരിച്ചപ്പോള്‍ എങ്ങനേയോ സിനിമയില്‍ എത്തി. എന്നാല്‍ അഭിനയം തുടങ്ങിയപ്പോള്‍ അച്ഛന്‍ ഒന്നു മാത്രമാണ് ചോദിച്ചത്.'പഠിപ്പ് പൂര്‍ത്തിയാക്കിയിട്ടുപോരേ?' ആലോചിച്ച് മറുപടിപറയാന്‍ സാധിക്കുംമുമ്പേ സിനിമയുടെ വന്‍തിര എന്നെ കടപുഴക്കിയെടുത്തുകൊണ്ടുപോയി. ഞാനിങ്ങനെയൊക്കെയായി-

സിനിമയില്‍ തുടരാനുള്ള കാരണവും ലാലേട്ടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ എത്തി 42 കൊല്ലം കഴിഞ്ഞു. മൂന്നൂറിലധികം വേഷങ്ങള്‍ അഭിനയച്ചു. ഇതിനിടെ 250 ലധികം ഋതുക്കള്‍ മാറി മറിഞ്ഞു. എട്ടു തവണ മന്ത്രിസഭ മാറി. മലയാളികളുടെ കാഴ്ചപ്പാടും വസ്ത്രവും രുചിയും മാറി. ടെലിഫോണിലെ ട്രങ്ക് കോളിന്റെ കാത്തിരിപ്പില്‍ നിന്ന് നാം പേജറിലേയ്ക്ക് കടന്ന നാം മൊബൈല്‍ ഫോണിലും ഫേസ്ബുക്കിലും വാട്സാപ്പിലുമെത്തി. കൂടെയുണ്ടായിരുന്ന പലരും പിരിഞ്ഞു പോയി, പുതിയ സൗഹൃദങ്ങള്‍ തേടിയെത്തി വിജയവും പരാജയവും തേടി എത്തി. എന്നിട്ടും ഈ വഴിയോ തന്നെ താന്‍ യാത്ര തുടര്‍ന്നു. കാരണം എനിയ്ക്ക് ഈ ജോലി മാത്രമേ അറിയുള്ളൂ. 42 വര്‍ഷത്തിനിടെ വ്യത്യസ്തമായ 350 ഓളം കഥാപാത്രങ്ങളായി മാറി എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയും അമ്പരപ്പുമുണ്ട്. കാരണം ഓരോ കഥാപാത്രങ്ങളും ഓരോ മനുഷ്യനാണ്. ഒരോ മനുഷ്യനും വ്യത്യസ്തമായ വികാര-വിചാരങ്ങളുടെ പ്രപഞ്ചമാണ്. ഈ മനുഷ്യരില്‍ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. ഈ ദേസത്തിന്റേ ചേരുവകള്‍ പലതരത്തില്‍ കലര്‍ന്നതായിരുന്നു. ഞാന്‍ ഏറിയപങ്കും കേരളത്തെ കണ്ടതും അറിഞ്ഞതും ഈ കഥാപാത്രങ്ങളിലൂടെയായിരുന്നു. എന്റെ കഥാപാത്രങ്ങളിലൂടെയും അവ അഭിനയിക്കാന്‍വേണ്ടിയുള്ള യാത്രകളിലൂടെയുമാണ് ഞാന്‍ കേരളത്തെ കണ്ടത്.ഈ കഥാപാത്രങ്ങളാണ് ആന്തരികമായും ശാരീരികമായും എനിക്ക് കേരളത്തിന്റെ അകവും പുറവും കാണിച്ചുതന്നത്.- മോഹന്‍ലാല്‍ പറയുന്നു

mohanlal says about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES