Latest News

മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം നവംബറില്‍ തുടങ്ങും; എപിക് സിനിമയില്‍ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടിയും മുഖ്യകഥാപാത്രം; മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിനായി കാത്തിരുന്ന് പ്രേക്ഷകരും 

Malayalilife
മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം നവംബറില്‍ തുടങ്ങും; എപിക് സിനിമയില്‍ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടിയും മുഖ്യകഥാപാത്രം; മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിനായി കാത്തിരുന്ന് പ്രേക്ഷകരും 

പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ്ബജറ്റ് പ്രോജക്ടാണ് മോഹന്‍ലാലിനെ മുഖ്യകഥാപാത്രത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍ പ്രായദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം നവംബറില്‍ ഷൂട്ടിങ് തുടങ്ങുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ നടന്‍ സുനില്‍ ഷെട്ടിയും പ്രധാന വേഷത്തിലെത്തും. മുമ്പ് ചിത്രത്തില്‍ സുനിലും ഭാഗമാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ വെച്ച് തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ പ്രിയദര്‍ശന്‍ ഒരുക്കി മോഹന്‍ലാല്‍ നായകനായെത്തുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ താന്‍ വേഷമിടുന്നുണ്ടെന്ന് സുനില്‍ ഷെട്ടി പറഞ്ഞിരുന്നു.

ഈ വിവരം സ്ഥിരീകരിച്ചു കഴിഞ്ഞതോടെ ഇനി നാഗാര്‍ജുന, പരേഷ് റാവല്‍ എന്നിവരുടെ ഈ ചിത്രത്തിലെ സാന്നിധ്യവും ഒഫീഷ്യല്‍ ആയി പുറത്തു വരും എന്ന പ്രതീക്ഷയില്‍ ആണ് പ്രേക്ഷകര്‍. നിലവില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ സെറ്റ് ഒരുങ്ങുകയാണ്.

സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും പ്രിയദര്‍ശനാണ് നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും.

mohanlal-kunjali marakar movie-started november-sunil shetty-gust role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES