സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് . ജനങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് കയറ്റമെന്ന് അഭ്യര്‍ഥിച്ച് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുല്‍ഫിയാണ് താരരാജക്കാന്മാര്‍ക്ക് കത്തയച്ചത്.
താരങ്ങളോട് സ്‌നേഹാന്വേഷണം നടത്തിക്കൊണ്ടായിരുന്നു സുല്‍ഫിയുടെ കത്ത് ആരംഭിച്ചത്. ഈ വര്‍ഷത്തേത് വേറിട്ടൊരു ഓണക്കാലമാണ്. 10 ലക്ഷം ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. കേരളം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ ഒരു നല്ല ശതമാനം ആള്‍ക്കാരും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തിയെന്നും ബാക്കിയുള്ളവര്‍ സ്വന്തം വീടുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണെന്നും സുല്‍ഫിയുടെ കത്തില്‍ വെളിപ്പെടുത്തുന്നു. സന്നദ്ധപ്രവര്‍ത്തകരെ പോലെ ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് ഐഎംഎയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും സുല്‍ഫി കത്തില്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഐഎംഎ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തില്‍ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യവും സുല്‍ഫി കത്തില്‍ പങ്കുവയയ്ക്കുന്നത്. പ്രളയക്കെടുതിയില്‍നിന്നും രക്ഷപ്പെട്ട പലരും കടുത്ത മാനസിക ആഘാതവും നേരിടാന്‍ സാധ്യതയുളളവരാണെന്ന് പറയുന്ന ഡോ. സുല്‍ഫി മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തൊട്ടടുത്ത മെഡിക്കല്‍ ക്യാംപുകളിലോ പ്രളയബാധിതരുടെ വീടുകളിലോ സമയം കിട്ടുമ്പോള്‍ എത്തണമെന്നാണ് കത്തിലൂടെ അഭ്യര്‍ഥിക്കുന്നത്.
പ്രളയബാധിതര്‍ക്ക് മാനസികരോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘം ക്യാംപുകളില്‍ സജീവമാണെന്നും ഡോ. കത്തില്‍ വ്യക്തമാക്കി. ഈ മാനസിക ആരോഗ്യ കൗണ്‍സിലിങിന് താരങ്ങള്‍ നേരിട്ട് തുടക്കമിടുന്നത് എല്ലാവര്‍ക്കും പ്രചോദനമാകുമെന്നാണ് മെഡിക്കല്‍ വിഭാഗത്തിന്റെ നിരീക്ഷണമായി ഡോ. ചൂണ്ടിക്കാണിക്കുന്നത്. ആശ്വാസമായി താരങ്ങള്‍ എത്തുന്നത് ജനങ്ങെളെ കൂടുതല്‍ സാന്ത്വനിപ്പിക്കുമെന്നും സുള്‍ഫി കത്തില്‍ പറയുന്നു.