ഡ്രാമയുടെ ട്രയിലര്‍ നാളെ പുറത്തിറങ്ങും; ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

Malayalilife
topbanner
ഡ്രാമയുടെ ട്രയിലര്‍ നാളെ പുറത്തിറങ്ങും; ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

ഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ ഡ്രാമയുടെ ട്രയിലര്‍ നാളെ പുറത്തിറങ്ങും. മോഹന്‍ലാല്‍ നായകാനാകുന്ന ചിത്രത്തിന്റെ ട്രയിലര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ നാളെ രാത്രി മണിക്കാണ് പുറത്തിറങ്ങുന്നത്.
മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

വര്‍ണ്ണ ചിത്രാ ബിഗ് സ്‌ക്രീനും ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ചീത്രീകരണം ലണ്ടനിലും കേരളത്തിലുമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലണ്ടന്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ നായികായെത്തുന്നത് ആശാ ശരതാണ്. ഫ്യൂണറല്‍ ഡയറക്ടര്‍ രാജു എന്ന രാജഗോപാലിനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഴകപ്പനാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിനു തോമസ് ആണ്.

മണിയന്‍ പിള്ള രാജു, കനിഹ,നിരഞ്ജന്‍, മനോജ് ആന്‍ഡ്രൂസ് ചേന്നാറ്റു മറ്റം, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം ഈ മാസം പുറത്തിറങ്ങുമെന്നാണ് സൂചന.
 

Read more topics: # mohan lal,# drama trailer
mohan-lal-drama-trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES