Latest News

പുതുമുഖങ്ങൾക്ക് അവസരം തുറന്ന് മിഥുൻ മാനുവൽ തോമസ്; അശോകൻ ചെരുവിലിന്റെ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന കഥ സിനിമയാക്കാൻ ആട് 2 വിന്റെ സംവിധായകൻ

Malayalilife
പുതുമുഖങ്ങൾക്ക് അവസരം തുറന്ന് മിഥുൻ മാനുവൽ തോമസ്; അശോകൻ ചെരുവിലിന്റെ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന കഥ സിനിമയാക്കാൻ ആട് 2 വിന്റെ സംവിധായകൻ

പുതുമുഖങ്ങൾക്ക് അവസരം തുറന്ന് ആട് 2 സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ജയസൂര്യ നായകനായെത്തിയ ആട് 2 എന്ന സിനിമയ്ക്ക് ശേഷം തന്റെ പുതിയ ചിത്രത്തിലേക്കാണ് പുതുമുഖങ്ങളെ തേടിയിരിക്കുന്നത്.അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അണിനിരക്കുന്നത് പുതുമുഖങ്ങളായിരിക്കും. ആറ് മുതൽ 60 വയസ് വരെ പ്രായമുള്ളവരെയാണ് തേടുന്നത്.

താൽപര്യമുള്ളവർക്ക് സെൽഫ് ഇൻഡ്രൊഡക്ഷൻ വീഡിയോ,ഡബ്‌സ്മാഷ് വീഡിയോ, ഇതിന് മുന്പ് അഭിനയിച്ച ഏതെങ്കിലും വീഡിയോ,? ഇ- മെയിൽ ഐ.ഡി,ഫോൺ നമ്പർ എന്നിവ 8848941435 എന്ന വാട്‌സ് ആപ്പ് നന്പറിലേക്ക് അയയ്ക്കാം. അവസാന തീയതി ഓഗസ്റ്റ് ഏഴാണ്. തൃശൂർ ശൈലിയിൽ സംസാരിക്കുന്നവർക്ക് മുൻഗണനയുണ്ട്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലോകകപ്പ് ഫുട്‌ബോൾ മത്സരം നടന്നുകൊണ്ടിരുന്നപ്പോൾ ജൂലൈ മാസത്തിലെ മാതൃഭൂമി വാരികയിൽ അച്ചടിച്ച് വന്ന അശോകൻ ചെരുവിലിന്റെ കഥയാണ്'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്'കോട്ടയം കുഞ്ഞച്ചൻ, ആട് 3 , ജയസൂര്യ പ്രോജക്ട് എന്നീ ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസന്റേതായി ഇനി വരാനിരിക്കുന്നത്.

mithun manuel new movie casting call

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES