Latest News

നിങ്ങള്‍ എന്തു വിചാരിച്ചാലും എനിക്ക് പ്രശ്‌നമല്ല; അല്‍പ വസ്ത്രം ധരിച്ചെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മീരാ നന്ദന്‍; പിന്തുണയുമായിതാരങ്ങളും 

Malayalilife
നിങ്ങള്‍ എന്തു വിചാരിച്ചാലും എനിക്ക് പ്രശ്‌നമല്ല; അല്‍പ വസ്ത്രം ധരിച്ചെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മീരാ നന്ദന്‍; പിന്തുണയുമായിതാരങ്ങളും 

ദീലിപിന്റെ നായികയായി മുല്ലയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദന്‍. പുതിയ മുഖം, മല്ലു സിംഗ്,അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് താരം കഴ്ചവച്ചത്. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളേ ഉള്ളെങ്കിലും മീരാ നന്ദന്‍ മലയാളികള്‍ക്ക് അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ്.സിനിമ വിട്ട് ദുബായില്‍ റേഡിയോ ജോക്കിയായി മിന്നിത്തിളങ്ങുകയാണ്.

അടുത്തിടെ വസ്ത്രത്തിന്റെ പേരില്‍ നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടിരുന്നു. അടുത്തിടെ മോഡലിംഗിനായി എടുത്ത ചില ഗ്ലാമര്‍ഫോട്ടോകള്‍ താരം പങ്കുവെച്ചതാണ് ചര്‍ച്ചയായത്. വളരെ മോശമായ കമന്റുകളാണ് പലരും എഴുതിയിരിക്കുന്നത്. എന്നാല്‍ ഇതിന് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.

നിങ്ങള്‍ എന്തു വിചാരിച്ചാലും എനിക്ക് പ്രശ്‌നമല്ല എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ നല്‍കിയ അടിക്കുറുപ്പിലൂടെയാണ് മീര മറുപടി നല്‍കിയത്. മീരക്ക് പിന്തുണയുമായി രജിഷ വിജയന്‍, ആര്യ, പ്രയാഗ മാര്‍ട്ടിന്‍, സ്രിന്ത, അനുമോള്‍ തുടങ്ങി അനേകരാണ് എത്തിയത്. മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ദീര്‍ഘനാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

meera nandan mass replay against critics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES