അന്നത്തെ ദാവണിക്കാരി നാടന്‍ പെണ്‍കുട്ടി ഇന്ന് ദുബായ്ക്കാരി ഗ്ലാമര്‍ഗേള്‍; ‌നടി മീരാനന്ദന്റെ ഞെട്ടിക്കുന്ന മാറ്റം

Malayalilife
topbanner
അന്നത്തെ ദാവണിക്കാരി നാടന്‍ പെണ്‍കുട്ടി ഇന്ന് ദുബായ്ക്കാരി ഗ്ലാമര്‍ഗേള്‍; ‌നടി മീരാനന്ദന്റെ ഞെട്ടിക്കുന്ന മാറ്റം

വതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമായ മീര പങ്കുവയ്ക്കുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുകയാണ്.

അഭിനയമെല്ലാം വിട്ട് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മീര വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നടിയെ അശ്ലീലം കൊണ്ട് പൊതിഞ്ഞായിരുന്നു പലരുടെയും കമന്റുകള്‍. ഇതിനെതിരെ ആഞ്ഞടിച്ച് മീര രംഗത്തെത്തിയിരുന്നു.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നുമാണ് നടി മീര നന്ദന്‍ പ്രതികരിച്ചത്. . തന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞിരുന്നു. ഇപ്പോള്‍ മീരയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. എന്നാല്‍ പണ്ടത്തെ മീരനന്ദനെയും ഇപ്പോഴത്തെ താരത്തെയും തമ്മില്‍ താരത്മ്യപ്പെടുത്തുകയാണ് ആരാധകര്‍. വലിയ മാറ്റമാണ് ദുബായ് മീരാനന്ദന് ഉണ്ടാക്കിയത്. മുല്ല എന്ന ചിത്രത്തില്‍ നാടന്‍ ലുക്കില്‍ എത്തിയ പെണ്‍കുട്ടി തന്നെയാണോ ഇതെന്ന് അതിശയിച്ച് പോകും. താരത്തിന്റെ പഴയചിത്രങ്ങളും മാറ്റവുമാണ് ആരാധകരെ ഞെട്ടിക്കുന്നത്.


 

Read more topics: # meera nandan,# makeover
meera nandan makeover

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES