സോഷ്യല്‍മീഡിയില്‍ സജീവമാണ് നടി മീനാക്ഷി അനൂപ്. അടുത്തിടെ നടി സോഷ്യല്‍മീഡിയയില്‍ പങ്ക് വക്കുന്ന കുറിപ്പുകളെല്ലാം ഏറെ ശ്രദ്ധേയമാകുന്നുണ്ട്.സാമുദായികമായ തുല്യത നിലവില്‍ സ്വപ്നങ്ങളില്‍ മാത്രമെന്ന് യുവനടി മീനാക്ഷി. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവരെക്കാള്‍ ഉയര്‍ന്നതെന്ന് സമൂഹത്തില്‍ കണക്കാക്കിപ്പോരുന്ന സമുദായം മുതല്‍ മുകളിലേയ്ക്കാണെന്നും അല്ലാതെ ഓരോ സമുദായവും അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായത്തെക്കാള്‍ താഴേത്തട്ടില്‍ നിന്നുള്ള സാമുദായികമായ തുല്യത ആഗ്രഹിക്കില്ലെന്നും മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ:
ചോദ്യം സാമുദായികമായ തുല്യത (എല്ലാ മതത്തിലും ഉള്‍പ്പെടെ) സാധ്യമാണോ...? ആദ്യമെ പറയട്ടെ, പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടര്‍ച്ചയായി ആയിരിക്കാം ഈ ചോദ്യവും...പക്ഷെ, എനിക്ക് തോന്നിയിട്ടുള്ളത് ഇതിന്റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ്... ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവര്‍ക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ് ... അല്ലാതെ ഓരോ സമുദായവും അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല...അതു കൊണ്ട് തന്നെ തുല്യത നിലവില്‍ സ്വപ്നങ്ങളില്‍ മാത്രമാണ് നിലനില്ക്കുന്നത്...പക്ഷെ പുതു തലമുറയില്‍ ഇതിന്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്...' എന്നാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.