Latest News

ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല; തന്റെ പരാമര്‍ശനം വളച്ചൊടിച്ച മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മന്യ

Malayalilife
ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല; തന്റെ പരാമര്‍ശനം വളച്ചൊടിച്ച മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മന്യ

ജോക്കര്‍ സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ സുന്ദരിയായ നായികയെ മറക്കാന്‍ സാധ്യതയില്ല. ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോക്കറിലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് നിരവധി മലയാളചിത്രങ്ങളില്‍ ഭാഗമായി. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു.

2008 ല്‍ സത്യ പട്ടേല്‍ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ വികാസ് ബാജ്പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തില്‍ 2016 ല്‍ ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. പ്രേക്ഷക പ്രശംസ വാരിക്കൂട്ടിയ നടി ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ തന്നെ തന്റെ വിശേഷങ്ങളെല്ലാം മന്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കയാണ് താരം.

മുമ്പൊരു അഭിമുഖത്തില്‍ ജോക്കറിന്റെ ലൊക്കേഷനില്‍വച്ച് തനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കില്‍ വിവാഹം കഴിക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടെന്ന് മന്യ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ചില പത്രങ്ങള്‍ അത് ദിലീപ് പറഞ്ഞുവെന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയുടെ തന്നെ കമന്റിലായിരുന്നു മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടും മന്യ പങ്കുവച്ചു.

ഇത് വ്യാജ വാര്‍ത്തയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ദീലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂര്‍ക്ക തമാശയായി പറയാറുണ്ടെന്നാണ് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണെന്നായിരുന്നു മന്യയുടെ കമന്റ്. നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത ഉടനെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലാത്ത പക്ഷം താന്‍ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ട് പോവുകയും ചെയ്യുമെന്നും മന്യ കമന്റിലൂടെ പ്രതികരിച്ചു. നിയമ നടപടി സ്വീകരിക്കണമെന്ന് താരത്തോട് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

 

manya naidu against fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES