മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹിറ്റ് ചിത്രമാണ് മനു അങ്കിള്‍. മമ്മൂട്ടിയക്കു പുറമേ കുറച്ചു കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു ചിത്രം. അഅതു തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ചിത്രത്തിനു മികച്ച ബാലചിത്രത്തിനുളള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരമായി അഭിനയിച്ചപ്പോള്‍ സുരേഷ് ഗോപി 'മിന്നല്‍ പ്രതാപന്' എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിച്ചത്.
എന്നാല്‍ ചിത്രത്തില്‍ അപ്രതീക്ഷിതമായാണ് സുരേഷ് ഗോപി മിന്നല്‍ പ്രതാപന് എന്ന് പോലീസ് ഉദ്യോഗസ്ഥന്റെ റോളിലെത്തിയത്. ജഗതി ശ്രീകുമാര്‍ ചെയ്യേണ്ടിയിരുന്ന റോളായിരുന്നു മിന്നല്‍ പ്രതാപന്, എന്നാല്‍ ജഗതിക്ക് മറ്റു ചില സിനിമയുടെ തിരക്കുകള്‍ കാരണം വരാതിരിക്കാന്‍ കഴിയാതെ വരികയും യാദൃശ്ചകമായി സുരേഷ് ഗോപി മിന്നല്‍ പ്രതാപനായി അഭിനയിക്കുകയും ചെയ്യുകയായിരുന്നു. കൊല്ലം അഡ്വഞ്ചര്‍ പാര്‍ക്കിലായിരുന്നു മനു അങ്കിളിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. താന്‍ ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊല്ലംകാരനായ സൂപ്പര്‍ താരം സുരേഷ് ഗോപി സെറ്റിലുള്ള മമ്മൂട്ടി ഉള്‍പ്പെട്ടവരെ തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിക്കാന്‍ വന്നു. അപ്പോഴാണ് മിന്നല്‍ പ്രതാപനെ അവതരിപ്പിക്കാന്‍ ജഗതി ശ്രീകുമാര്‍ സെറ്റില്‍ വന്നിട്ടില്ലെന്നറിയുകയും സ്വയം ആ റോള്‍ ഏറ്റെടുക്കുകയും ചെയ്തത്. മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.