ഉര്‍വശിക്ക് സാധിക്കാത്തത് ആശയ്ക്ക് സാധിച്ചു; ദാമ്പത്യത്തില്‍ ആഗ്രഹിച്ചതെല്ലാം ആശ തന്നു; ജീവിതം മാറിയ കഥ പറഞ്ഞ് മനോജ് കെ ജയന്‍

Malayalilife
topbanner
ഉര്‍വശിക്ക് സാധിക്കാത്തത് ആശയ്ക്ക് സാധിച്ചു; ദാമ്പത്യത്തില്‍ ആഗ്രഹിച്ചതെല്ലാം ആശ തന്നു; ജീവിതം മാറിയ കഥ പറഞ്ഞ് മനോജ് കെ ജയന്‍

ലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയന്‍. വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ ഉര്‍വശിയെ കെട്ടിയെങ്കിലും ആ ദാമ്പത്യം പരാജയമായതിനാല്‍ ഇവര്‍ പിരിഞ്ഞു. പിന്നീട് മനോജ് കെ ജയന്‍ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. ഉര്‍വശിയുടെയും മനോജിന്റെയും മകള്‍ കുഞ്ഞാറ്റയും അച്ഛനൊപ്പമാണ് ജീവിക്കുന്നത്. ഇപ്പോള്‍ ആശ എത്തിയ ശേഷം തങ്ങളുടെ ജീവിതം മാറിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കയാണ് താരം.

പിരിഞ്ഞെങ്കിലും തനിക്കും ഉര്‍വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നാണ് മനോജ് പറയുന്നത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്. ആശയും വിവാഹമോചിതയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളും ആശയ്ക്കുണ്ട്. ചിന്നുവെന്ന് വിളിക്കുന്ന ശ്രേയ സ്വന്തം പിതാവിനൊപ്പം യുകെയിലാണ് ജീവിക്കുന്നത്. ആശയ്ക്കും മനോജിനും അമൃത് എന്നൊരു മകന്‍ കൂടിയുണ്ട്. കുഞ്ഞാറ്റയ്ക്കും അമൃതിനും ആശയ്ക്കുമൊപ്പമാണ് മനോജ് ഇപ്പോള്‍ ജീവിതം ആഘോഷിക്കുന്നത്.

മകള്‍ കുഞ്ഞാറ്റയ്ക്ക് അമ്മ ഉര്‍വശിയെ കാണണമെന്ന് പറയുമ്പോള്‍ താന്‍ വണ്ടി കയറ്റി വിടാറുണ്ടെന്നും തനിക്കും ഉര്‍വശിക്കുമിടയില്‍ ശത്രുതയില്ലെന്നുമാണ് മനോജ് പറയുന്നത്. അതേസമയം ആശ വന്ന ശേഷമുള്ള ജീവിതമാറ്റങ്ങളെകുറിച്ചും താരം വ്യക്തമാക്കുന്നു. കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള് എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്‌നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില് ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ തനിക്ക് തരുന്നുണ്ടെന്നും ആശയോടൊത്തുള്ള ജീവിതത്തില്‍ താന്‍ ഒരുപാട് സംതൃപ്തനാണെന്നും മനോജ് പറയുന്നു.

കുഞ്ഞാറ്റയാണ് തന്റെ മൂത്തമകളെന്നാണ് ആശയും പറയുന്നത്. കുഞ്ഞാറ്റയും ആശയുടെ മകള്‍ ശ്രേയയും തമ്മിലും വലിയ അടുപ്പമാണ് ഉള്ളതെന്നും അതുപോലെ തന്നെ ഉര്‍വശിയുടെ മോനെയും അമൃതിനെയും കുഞ്ഞാറ്റയും ശ്രേയയും ഒരുപോലെയാണ് സ്‌നേഹിക്കുന്നതെന്നും ആശ വെളിപ്പെടുത്തുന്നു,

Read more topics: # manoj k jayan,# life story,# asha,# urvashi
manoj k jayan, life story, asha, urvashi

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES