മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയന്‍. വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ ഉര്‍വശിയെ കെട്ടിയെങ്കിലും ആ ദാമ്പത്യം പരാജയമായതിനാല്‍ ഇവര്‍ പിരിഞ്ഞു. പിന്നീട് മനോജ് കെ ജയന്‍ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആരാധകർക്കായി താരത്തിന് സമ്മാനിക്കാനും സാധിച്ചു. ക്ലാസ് ഇമേജുളള കഥാപാത്രങ്ങളില്‍ നിന്ന് തന്നെ കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് മാറ്റിയത് സംവിധായകന്‍ ഷാജി കൈലാസാണ് ആണെന്ന് മനോജ് കെ ജയന്‍ തുറന്ന് പറയുകയാണ്.
മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെയെല്ലാം സിനിമകളില്‍ മനോജ് കെ ജയന് ഇണങ്ങുന്ന തരത്തിലുളള വില്ലന്‍ വേഷങ്ങള്‍ നല്‍കുകയായിരുന്നു സംവിധായകന്‍. ഇതേകുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ മനസുതുറന്നിരുന്നു. പരിണയം, സര്‍ഗം, സോപാനം തുടങ്ങിയ സിനിമകളില്‍ ചെയ്ത ക്ലാസ് കഥാപാത്ര ഇമേജുകളില്‍ നിന്ന് എന്നെ വില്ലനെന്ന ആന്റി ഹീറോ പരിവേഷത്തിലേക്ക് മാറ്റിയത് ഷാജി കൈലാസ് എന്ന സംവിധായകനാണ്.
മക്കളേ എന്ന് എന്നെ മലയാള സിനിമയില്‍ വിളിക്കുന്ന ഒരെയൊരാള്‍. എന്റെ ഏത് സന്തോഷത്തിലും വിഷമത്തിലുമൊക്കെ വിളിക്കാന്‍ കഴിയുന്ന ജ്യേഷ്ഠ സഹോദരനെ പോലെ ഒരാളാണ് ഷാജിയേട്ടന്‍. എത്രയെത്ര മികച്ച സിനിമകളാണ് അദ്ദേഹം എനിക്ക് സമ്മാനിച്ചത്. മനോജ് കെ ജയന്‍ പറഞ്ഞു. അതേസമയം മനോജ് കെ ജയന്‌റെതായി ഒടുവില്‍ മലയാളത്തില്‍ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രമാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിക്കൊപ്പം പ്രധാനപ്പെട്ട വേഷത്തിലാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത സിനിമയില്‍ നടന്‍ എത്തിയത്.