Latest News

തട്ടിപ്പ് നടന്നോയെന്ന് അറിയണമെങ്കില്‍ അന്വേഷണം വേണം;മഞ്ഞുമ്മല്‍ ബോയ്സ്' തട്ടിപ്പ് കേസ് റദ്ദാക്കില്ല; ആവശ്യം തള്ളി സുപ്രിംകോടതി

Malayalilife
 തട്ടിപ്പ് നടന്നോയെന്ന് അറിയണമെങ്കില്‍ അന്വേഷണം വേണം;മഞ്ഞുമ്മല്‍ ബോയ്സ്' തട്ടിപ്പ് കേസ് റദ്ദാക്കില്ല; ആവശ്യം തള്ളി സുപ്രിംകോടതി

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിര്‍മാതാക്കളില്‍ ഒരാളായ ബാബു സാഹിറിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ഹര്‍ജിക്കാരനായ ബാബുഷാഹിര്‍. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നൂവെന്ന് നിരീക്ഷിച്ച കോടതി ഈ ഘട്ടത്തില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിനിര്‍മാതാക്കളുടെ ആവശ്യം തള്ളിയത്.

ഇവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി നേരത്തെ പരിഗണിച്ചിരുന്നില്ല. സിവില്‍ തര്‍ക്കമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

2024ല്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രം വമ്പന്‍ വിജയം നേടിയതിനു പിന്നാലെയാണ് നിര്‍മാതാക്കള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ 40 ശതമാനം ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് 7 കോടി രൂപ നിക്ഷേപിച്ചതിനു ശേഷം ലാഭവിഹിതവും മുടക്കുമുതലും നല്‍കിയില്ലെന്നായിരുന്നു കേസ്. തുടര്‍ന്ന് നിര്‍മാതാക്കളായ ബാബു ഷാഹിര്‍, മകനും നടനുമായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരേ കേസെടുത്തു.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ 40% ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് 7 കോടി രൂപ നിക്ഷേപിച്ചതിനു ശേഷം ലാഭവിഹിതവും മുടക്കുമുതലും നല്‍കിയില്ലെന്നതാണ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്.സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്നാണ് പരാതിക്കാരന്‍ നല്കിയ കേസ്.
 

manjummel boy fraud case supream court

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES