Latest News

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനത്തിന് കാരണമായേക്കാം എന്ന് കരുതുന്ന ചര്‍ച്ച് വൈറലായി മാറുന്നു! ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് രസകരമായ ചില ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്

Malayalilife
ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനത്തിന് കാരണമായേക്കാം എന്ന് കരുതുന്ന ചര്‍ച്ച് വൈറലായി മാറുന്നു!  ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് രസകരമായ ചില ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്

 

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികയാണ് മഞ്ജുവാര്യര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയപ്പോഴും മഞ്ജുവിനെ മലയാളസിനിമ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ സിനിമയില്‍ തന്റെ സ്ഥാനം തിരികെപ്പിടിച്ച് മുന്നേറുകയാണ് മഞ്ജു. ദിലീപുമായുള്ള നടിയുടെ വിവാഹവും വിവാഹമോചനവും ഏറെ ശ്രദ്ധനേടിയിരുന്നു. കാവ്യമാധനുമായുള്ള ദിലീപിന്റെ വഴിവിട്ട ബന്ധമാണ് ഇവരുടെ ദാമ്പത്ത്യത്തില്‍ വിള്ളലുണ്ടാക്കിയതെന്നത് പരസ്യമായ രഹസ്യമാണ്. എന്നാലിപ്പോള്‍ ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹമോചനത്തിന് കാരണമായേക്കാം എന്ന് കരുതുന്ന ചര്‍ച്ചയാണ് വൈറലായി മാറുന്നത്.

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ താര ജോഡികളായിരുന്നു മഞ്ജുവും ദിലീപും. സല്ലാപം മുതല്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിയുകയും ദിലീപ് വെറെ വിവാഹം കഴിക്കുകയും ചെയ്തു. ദിലീപിനൊപ്പം ജീവിക്കുമ്പോള്‍ ഉത്തമകുടുംബിനിയായിരുന്നു മഞ്ജു. ദിലീപിന് നല്ലൊരു ഭാര്യയും മീനാക്ഷിക്ക് നല്ലൊരു അമ്മയുമായിരുന്നു താരം എന്നതില്‍ ഇന്നും തര്‍ക്കമില്ല. ദിലീപിനൊപ്പമുള്ള 14 വര്‍ഷങ്ങളില്‍ മഞ്ജു അപൂര്‍വ്വമായിട്ടേ പൊതുപരിപാടികളില്‍ പോലും പങ്കെടുത്തിരുന്നുള്ളൂ. വീട്ടമ്മമായി ഒതുങ്ങാനായിരുന്നു നടിക്ക് താല്‍പര്യവും. എന്നാല്‍ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടികള്‍ മഞ്ജുവിനെ സിനിമയില്‍ തിരികേ എത്തിച്ചു.

ഇപ്പോള്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് രസകരമായ ചില ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ താന്‍ പാചകം ചെയ്യാറില്ലെന്നാണ് മഞ്ജു വെളിപ്പെടുത്തിയത്. കോഴിക്കറി വയ്ക്കാനും അറിയില്ലെന്ന് താരം വ്യക്തമാക്കി. ഇതിന് പിന്നാലെ ഒരു കോഴിമുട്ട മഞ്ജുവിന് നല്‍കിയ അവതാരക താന്‍ ഇതില്‍ കൂടോത്രം ചെയ്തിട്ടുണ്ടെന്നും ഇത് വീട്ടില്‍ കൊണ്ടുപോയി ഇഷ്ടമില്ലാത്തയാള്‍ക്ക് അടിച്ചു ഓംലെറ്റ് ഉണ്ടാക്കി നല്‍കാനും ആവശ്യപ്പെട്ടു. കൂടോത്രത്തിലൊന്നും തനിക്ക് വിശ്വാസമില്ലെന്നും ഞാന്‍ എന്തെങ്കിലും ഭക്ഷണം പാകം ചെയ്ത് ഇഷ്ടമില്ലാത്ത ആള്‍ക്ക് കൊടുത്താല്‍ മതിയാകുമെന്നുമാണ് മഞ്ജു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ഇതോടെ ദിലീപ് മഞ്ജുവിനെ ഉപേക്ഷിക്കാന്‍ കാരണം ഭക്ഷണമായിരിക്കുമോ എന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. കഞ്ഞി എടുക്കാന്‍ മാത്രമേ മഞ്ജുവിന് അറിയുള്ളുവെന്നും അതിനാലാകും ദിലീപ് നടിയെ ഉപേക്ഷിച്ചതെന്നും ട്രോളുകള്‍ എത്തുന്നുണ്ട്.

Read more topics: # manju warriar dileep,# new news
manju warriar dileep new news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES