മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ നിറഞ്ഞ് നില്ക്കുന്ന നടിയാണ് മഞ്ജു പിള്ള. സീരിയല്‍, സിനിമാ രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്. സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമായ നടി പങ്ക് വച്ച് ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അമ്മയ്ക്കും മകള്‍ക്കും ഒപ്പം മുതിര്‍ന്ന നടന്‍ മധുവിനെ സന്ദര്‍ശിക്കാന്‍ പോയ വിശേഷങ്ങളാണ് മഞ്ജു പിള്ള പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ മഞ്ജു പിള്ളയുടെ കുടുംബത്തിന് മധുവിനെ അറിയാം.മഞ്ജുവിന്റെ അപ്പൂപ്പന്റെ അടുത്ത സുഹൃത്തായിരുന്നു. സമയം കിട്ടുമ്പോള്‍ ഇതിഹാസ താരത്തെ കാണാന്‍ മഞ്ജു പിള്ള എത്താറുണ്ട്. വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ളതിനാല്‍ അഭിനയത്തില്‍ നിന്നും വിട്ട് വീട്ടില്‍ വിശ്രമത്തിലാണ് നടന്‍ മധു.
നാളുകള്‍ക്ക് ശേഷം മധുവിനെ കണ്ട സന്തോഷം കുറിപ്പിലൂടെയും ചില ഫോട്ടോകള്‍ പങ്കുവെച്ചുമാണ് മഞ്ജു പിള്ള പ്രകടിപ്പിച്ചത്.എന്റെ അപ്പൂപ്പന്റെ ഏറ്റവും അടുത്ത സുഹൃത്തുകളില്‍ ഒരാള്‍... എന്റെ സ്വന്തം മധു അങ്കിള്‍. നാല് തലമുറ ഒരുമിച്ചിരുന്ന് പഴയ കഥകള്‍ പറഞ്ഞു.. സിനിമ വിശേഷങ്ങള്‍ പറഞ്ഞു... കുടുംബ വിശേഷങ്ങള്‍ പറഞ്ഞു... എന്റെ മോളെ മടിയിലിരിരുത്തി ലാളിച്ചു.' 'അനുഗ്രഹവും വാങ്ങി യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ പറഞ്ഞു... നീ ഇടയ്ക്ക് വരണം..... മോള് പോകുന്നതിന് മുമ്പ് വരണം.... ഒത്തിരി സ്‌നേഹം മാത്രം അങ്കിള്‍... എപ്പോഴും നിങ്ങളാണ് ഞങ്ങളുടെ യഥാര്‍ത്ഥ നായകന്‍...', എന്നാണ് മഞ്ജു പിള്ള കുറിച്ചത്.
സംവിധായകനും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവാണ് മഞ്ജുവിന്റെ ഭര്‍ത്താവ്. ദയ സുജിത്ത് എന്നാണ് ഈ ദമ്പതികളുടെ മകളുടെ പേര്. ദയ ഇറ്റലിയില്‍ ഉപരിപഠനം നടത്തുകയാണ്.എല്ലാവരും വളരെ നാളുകള്‍ക്ക് ശേഷം മധുവിന്റെ വിശേഷങ്ങള്‍ അറിഞ്ഞ സന്തോഷമാണ് പങ്കുവെച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം അടുത്തിടെ നടന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡില്‍ പോലും വെര്‍ച്വലായാണ് നടന്‍ മധു പങ്കെടുത്തത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെല്ലാം അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. ഈ വരുന്ന സെപ്റ്റംബര്‍ 24ന് താരം തൊണ്ണൂറ് വയസിനെ തൊടും.