Latest News

രക്തപരിശോധനയില്‍ 'ക്ലീന്‍ ചിറ്റ്' ഉറപ്പാക്കി മണിയന്‍പിള്ള രാജു; ബൈക്ക് തന്റെ വണ്ടിയിലേക്ക് ഇടിക്കുകയായിരുന്നുവെന്നും ഭാര്യതനിച്ചായതിനാല്‍ പോയതാണെന്നും കാന്‍സര്‍ പേഷ്യന്റാണെന്നും ഇപ്പോള്‍ ചിക്കന്‍ ഗുനിയ ബാധിതനെന്നും നടന്റെ പ്രതികരണം;  സ്‌റ്റേഷനിലെത്തിയ നടന് അറസ്റ്റ് രേഖപ്പെടുത്തി

Malayalilife
രക്തപരിശോധനയില്‍ 'ക്ലീന്‍ ചിറ്റ്' ഉറപ്പാക്കി മണിയന്‍പിള്ള രാജു; ബൈക്ക് തന്റെ വണ്ടിയിലേക്ക് ഇടിക്കുകയായിരുന്നുവെന്നും ഭാര്യതനിച്ചായതിനാല്‍ പോയതാണെന്നും കാന്‍സര്‍ പേഷ്യന്റാണെന്നും ഇപ്പോള്‍ ചിക്കന്‍ ഗുനിയ ബാധിതനെന്നും നടന്റെ പ്രതികരണം;  സ്‌റ്റേഷനിലെത്തിയ നടന് അറസ്റ്റ് രേഖപ്പെടുത്തി

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍, കാര്‍ ഓടിച്ചിരുന്ന നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍. ജീവഹാനി വരാവുന്ന രീതിയില്‍ വാഹനം ഓടിച്ചു, ഇടിച്ചിട്ടു വാഹനം നിര്‍ത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെ 3 കുറ്റങ്ങളാണ് രാജുവിനെതിരെ ചുമത്തിയത്.

ഇന്നലെ രാത്രി കാറിടിച്ച സമയത്ത് താന്‍ തന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. കാര്‍ നിര്‍ത്താതിരുന്നത് ഭയം കൊണ്ടാണെന്നും നടന്‍ പറഞ്ഞു. രാത്രി ഭാര്യ വീട്ടില്‍ ഒറ്റയ്ക്കായത് കൊണ്ടാണ് വേഗം വീട്ടിലോട്ട് പോയത്. നിലവില്‍ ചിക്കന്‍ഗുനിയ ബാധിതനാണെന്നും അദ്ദേഹം പറഞ്ഞു.ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകുമെന്നും ഇന്നു രാവിലെ മ്യൂസിയം സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയ മണിയന്‍ പിള്ള രാജു പറഞ്ഞു. 

''അപകടം ഉണ്ടായപ്പോള്‍ ഭയന്നുപോയി. ഞാന്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്നതല്ല. വേഗത്തില്‍ ബൈക്ക് എന്റെ വണ്ടിയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഞാന്‍ മദ്യപിച്ചിരുന്നില്ല. ട്രിവാന്‍ഡം ക്ലബിന്റെ മുന്നില്‍നിന്ന് പതുക്കെയാണ് ക്രോസ് ചെയ്തത്. അപ്പോള്‍ എന്തോ ഒരു ശബ്ദം കേട്ടു. ബൈക്കിടിച്ച് രണ്ടു പേര്‍ വീഴുന്നതു കണ്ടു. ആക്സിഡന്റ് ആണെന്നു മനസ്സിലായി. പരിഭ്രാന്തനായി സുബ്രഹ്മണ്യം ഹാളിലുളള സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. 

ആംബുലന്‍സ് അറേഞ്ച് ചെയ്യണം, എനിക്ക് ഇറങ്ങാന്‍ വയ്യെന്നും പറഞ്ഞു. പിന്നെ സ്റ്റേഷനില്‍ വിളിച്ച്, വയ്യാത്ത ആളാണ് രാവിലെ എത്തിക്കോളാമെന്നു പറഞ്ഞു. ഞാനാണ് കാര്‍ ഓടിച്ചിരുന്നത്. കാന്‍സര്‍ രോഗിയാണ്. ഇപ്പോള്‍ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്. വീട്ടില്‍ ഭാര്യ ഒറ്റയ്ക്കാണ്. അതുകൊണ്ടാണ് പോയത്. അത് എന്റെ തെറ്റായിരിക്കും'' - മണിയന്‍ പിള്ള രാജു പറഞ്ഞു.

സ്റ്റേഷനിലെത്തുന്നതിന് തൊട്ടുമുമ്പ് ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിയുടെ സഹായത്തോടെ സ്വന്തം നിലയില്‍ രക്തപരിശോധന നടത്തി മദ്യത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നടനെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രി അപകടം നടന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ഭാഗമായ സുബ്രഹ്മണ്യം ഹാളിന് മുന്നില്‍ നിന്നാണ് രാജുവിന്റെ ആഡംബര കാര്‍ പാഞ്ഞുവന്നത്.ജാമ്യമുള്ള വകുപ്പുകളായതു കൊണ്ട് ജാമ്യം കിട്ടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 

പരിക്കേറ്റ യുവാക്കളുടെ നില ഗുരുതരമായി തുടരുമ്പോഴും, മദ്യപാനം തെളിയിക്കാനാവാത്ത വിധം ശാസ്ത്രീയമായി കേസ് അട്ടിമറിക്കപ്പെട്ടത് പോലീസിനും ആഭ്യന്തര വകുപ്പിനും വന്‍ നാണക്കേടായി മാറിയിരിക്കുകയാണ്.അതേസമയം മണിയന്‍ പിള്ള രാജുവിനെ കഴിഞ്ഞ ദിവസം രാത്രി ബന്ധപ്പെടാന്‍ സാധിച്ചിരുന്നി ല്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇന്ന് രാവിലെ ഹാജാരാകമെന്ന് അദ്ദേഹം അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

maniyanpilla-raju-car-accident-police

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES